വീണ്ടും യുദ്ധഭീതി: ആശങ്കകളോടെ പാപ്പ.

കാസില്‍ഗൊണ്ടോല്‍ഫ: വീണ്ടും മധ്യപൂര്‍വേഷ്യയില്‍ യുദ്ധഭീതി നിറയുന്ന സാഹചര്യത്തില്‍ ആശങ്കകള്‍ വെളിപെടുത്തി ലെയോ പതിനാലാമന്‍ പാപ്പ. യുഎസും ഇറാനും തമ്മിലുള്ള പ്രതിസന്ധികളുടെയും ലെബനനില്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലുമാണ് തന്റെ ആശങ്കകളെ പാപ്പ വെളിപെടുത്തിയത്. അതോടൊപ്പം യുക്രെയ്‌നിലെ ഖാര്‍കീവ്, ഡിനിപ്രോ, കീവ്, ഒഡെസ എന്നിവിടങ്ങളിലായി അടുത്തദിവസങ്ങളില്‍ നടന്ന തീവ്രമായ ആക്രമണങ്ങളെക്കുറിച്ചും പാപ്പ തന്റെ ഉത്കണ്ഠ രേഖപ്പെടുത്തി. അക്രമം, ഭീകരത, മരണം എന്നിവ ഒരിക്കല്‍ക്കൂടി അതിന്റെ ഭീകരമായ മുഖം വെളിപെടുത്തുന്നുവെന്ന് പാപ്പ വ്യക്തമാക്കി. ഒരിക്കല്‍ക്കൂടി സമാധാനത്തിനുവേണ്ടി ചര്‍ച്ചകള്‍ നടത്തുവാന്‍ ബന്ധപ്പെട്ടവരെ പാപ്പ ക്ഷണിക്കുകയും ചെയ്തു. കാസില്‍ഗൊണ്ടോല്‍ഫയില്‍ വേനല്‍ക്കാലവിശ്രമത്തിലാണ് ഇപ്പോള്‍ പാപ്പ.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates