spot_imgspot_imgspot_imgspot_img

മാര്‍ ഗ്രിഗറി കരോട്ടമ്പ്രേലിന് വിട..!

രാജ്‌കോട്ട്: രാജ്‌കോട്ട് രൂപത മുന്‍ മെത്രാനും ദൈവശാസ്ത്രജ്ഞനുമായിരുന്ന കാലം ചെയ്ത ബിഷപ് മാര്‍ ഗ്രിഗറി കരോട്ടമ്പ്രേലിന് വിശ്വാസിസമൂഹം ഇന്ന് വിട നല്കും. തിരുഹൃദയ കത്തീഡ്രലില്‍ നടക്കുന്ന മൃതദേഹ സംസ്‌കാരശുശ്രൂഷകള്‍ക്ക് സീറോമലബാര്‍സഭ തലവന്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. 93 കാരനായ മാര്‍ ഗ്രിഗറി കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.

1933 മേയ് ആറിന് പാലാ ചെമ്മലമറ്റം ഇടവകയില്‍ ജനിച്ച അദ്ദേഹം സിഎംഐ സന്യാസസമൂഹത്തില്‍ ചേര്‍ന്ന് 1955 ഡിസംബര്‍ എട്ടിന് പ്രഥമവ്രതവാഗ്ദാനം നടത്തി. 1963 മെയ് 17 ന് വൈദികനായി, 1978 ല്‍ സിഎംഐ സേക്രട്ട് ഹാര്‍ട്ട് പ്രവിശ്യയുടെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി തിരഞ്ഞെടുക്കപ്പെട്ടു. 1983 ജനുവരി 22 ന് രാജ്‌കോട്ട് രൂപതയുടെ മെത്രാനായി നിയമിതനായി. 2010ല്‍ രൂപതയുടെ ചുമതലകളില്‍ നിന്ന് വിരമിച്ചു. രാജ്‌കോട്ട് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ വിശ്രമജീവിതം നയിച്ചുവരവെയായിരുന്നു അന്ത്യം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates