കാസില്‍ഗൊണ്ടോല്‍ഫ:നഴ്‌സായിലെ വിശുദ്ധ ബെനഡിക്ടിന്റെ കബറിടത്തിലെത്തി ലെയോ പതിനാലാമന്‍ പാപ്പ പ്രാര്‍ത്ഥിച്ചു. വെസ്റ്റേണ്‍ മൊണാസ്ട്രിസസത്തിന്റെ പിതാവ് എന്നാണ് വിശുദ്ധ ബെനഡിക്ട് അറിയപ്പെടുന്നത്. സംഘര്‍ഷങ്ങളും രക്തച്ചൊരിച്ചിലും നടക്കുന്ന പ്രദേശങ്ങളില്‍ സമാധാനം പുലരുന്നതിനുവേണ്ടിയായിരുന്നു പാപ്പയുടെ പ്രാര്‍ത്ഥന. 2025 ല്‍ ആണ് പാപ്പ ആദ്യമായി മോണ്ടെകാസിനോയിലെ ബെനഡിക്ടന്‍ ആശ്രമത്തിലെത്തിയത്. മോണ്ടെ കാസിനോ 529 ല്‍ വിശുദ്ധ ബെനഡിക്ട് സ്ഥാപിച്ച ആശ്രമമാണ്. 2029 ല്‍ ആശ്രമത്തിന്റെ 1500 ാമത് വാര്‍ഷികമാണ്. കാസില്‍ഗൊണ്ടോല്‍ഫയില്‍ വിശ്രമത്തിനെത്തിയ പാപ്പ ഇത് മൂന്നാം തവണയാണ് ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. ജൂലൈ 11 ന് ദരിദ്രര്‍ക്കൊപ്പം ഭക്ഷണം കഴിക്കാനും ജൂലൈ 18 ന് സമ്മര്‍ കണ്‍സേര്‍ട്ടില്‍പങ്കെടുക്കാനും. ജൂലൈ 27 വരെ പാപ്പ കാസില്‍ഗൊണ്ടോല്‍ഫയിലുണ്ടായിരിക്കും.