നെയ്‌റോബി: വൈദികന്‍ വിശ്രമിക്കുന്നത് ഒരു ആഡംബരമല്ല എന്നും അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തിന് അത് അനിവാര്യമാണെന്നും വത്തിക്കാന്‍ ഡിക്കാസ്റ്ററി ഫോര്‍ ഇവാഞ്ചലൈസേഷന്‍ സെക്രട്ടറി ആര്‍ച്ചുബിഷപ് ഫോര്‍ത്തുനാത്തൂസ്, വൈദികര്‍ക്കായി നൈജീരിയായില്‍ നടത്തിയ ആറാഴ്ചത്തെ ഫോര്‍മേഷന്‍ പ്രോഗ്രാമില്‍ പങ്കെടുത്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദികര്‍ വിശ്രമിക്കേണ്ടത് അനിവാര്യമാണ്. അത് അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് അത്യാന്താപേക്ഷിതമാണ്. ക്രിസ്തുവും തന്റെ ശുശ്രൂഷയുടെ ഇടയ്ക്ക് വിശ്രമിച്ചിരുന്നു. വിശ്രമം എന്നത് പൗരോഹിത്യജീവിതത്തിലെ ആഡംബരമല്ല. ജര്‍മ്മന്‍ ബിഷപ് കാറല്‍ ഹെയ്ന്‍സിന്റെ രാജിയെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം തുടര്‍ന്നു. മതിയായ വിശ്രമമില്ലെങ്കില്‍ വൈദികനും മെത്രാനും മാനസികമായ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെടുകയും വിഷാദത്തിലേക്കും ബേണൗട്ടിലേക്കും പോകുകയും ചെയ്യും. അതുകൊണ്ട് ശരിയായ രീതിയിലുള്ള വിശ്രമം നമുക്കാവശ്യമാണ്. ആരോഗ്യപരമായ അതിരുകള്‍ വേണം. പിന്തുണയ്ക്കുന്ന നല്ല ബന്ധങ്ങള്‍ വേണം. ആവശ്യമായ ഘട്ടങ്ങളില്‍ പ്രഫഷനല്‍ സഹായവും തേടണം. അദ്ദേഹം പറഞ്ഞു.