spot_imgspot_imgspot_imgspot_img

വേളാങ്കണ്ണിമാതാവേ.. തമിഴിലും മലയാളത്തിലുമായി മനോഹരമായ ഒരു മരിയന്‍ഭക്തിഗാനം.

പരിശുദ്ധ അമ്മയുടെ ജനനത്തിരുനാളിനൊരുങ്ങിക്കൊണ്ടിരിക്കുന്ന ദിവസങ്ങളിലൂടെയാണല്ലോ നാം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. നോമ്പെടുത്തും എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തും നാം ഈ ദിവസങ്ങളില്‍ ആത്മീയമായി നാം കൂടുതല്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. മാത്രവുമല്ല പ്രമുഖ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ മാതാവിന്റെ ജനനത്തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടാനുള്ള ഒരുക്കങ്ങളിലുമാണ്. വേളാങ്കണ്ണിയും മണര്‍കാടും പോലെയുള്ളവ ഉദാഹരണങ്ങള്‍. ഈ സാഹചര്യത്തിലാണ് നിരവധി ഭക്തിഗാനങ്ങളിലൂടെ മലയാളികളുടെ ആത്മീയജീവിതത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്കിക്കൊണ്ടിരിക്കുന്ന ഗോഡ്‌സ് മ്യൂസിക്കിന്റെ വേളാങ്കണ്ണിമാതാവേ എന്നു തുടങ്ങുന്ന ഗാനം ശ്രദ്ധേയമാകുന്നത്. ഒരേ സമയം തമിഴിലും മലയാളത്തിലുമായിട്ടാണ് ഈ ഗാനം പുറത്തിറക്കിയിരിക്കുന്നത്.

ഹൃദ്രയദ്രവീകരണക്ഷമമായ സംഗീതവും ലാളിത്യമുള്ള വരികളും ഭക്തിയുണര്‍ത്തുന്ന സ്വരവുമാണ് ഈ ഗാനങ്ങളുടെ പ്രത്യേകത.എസ് തോമസ് രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്ന ഗാനങ്ങളുടെ മലയാളം പതിപ്പില്‍ ശ്രുതി ബെന്നിയും തമിഴില്‍ ഷാജു ജോസുമാണ് സ്വരം നല്കിയിരിക്കുന്നത് പ്രിന്‍സ് ജോസഫിന്റേതാണ് ഓര്‍ക്കസ്‌ട്രേഷന്‍. ജോബ് ജോസഫ് എഡിറ്റിംങ് നിര്‍വഹിച്ചിരിക്കുന്നു. മാതാവിനെ പാടിപുകഴ്ത്താന്‍ പ്രത്യേകിച്ച് മാതാവിന്റെ പിറവിത്തിരുനാളിനൊരുക്കമായുള്ള ഈ ദിവസങ്ങളില്‍ അനുയോജ്യമായ ഗാനമാണ് വേളാങ്കണ്ണിമാതാവേ. മാതാവിലേക്ക് ഒരു സാധാരണവിശ്വാസിയെ കൂടുതല്‍ അടുപ്പിക്കാനും മരിയഭക്തരാകാനും സഹായിക്കുന്ന ഈ ഗാനം ഗോഡ്‌സ് മ്യൂസിക് റേഡിയോയിലൂടെയും യൂട്യൂബിലൂടെയും കേള്‍ക്കാനാവും.

ഗാനം ആസ്വദിക്കാനായി ലിങ്ക് ചുവടെ കൊടുക്കുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates