വത്തിക്കാന്‍ സിറ്റി: മനുഷ്യന്റെ കലാപരമായ കഴിവുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ലെയോ പതിനാലാമന്‍ പാപ്പ. മനുഷ്യന്റെ ക്രിയാത്മകശേഷിയുടെ ഭാഗമായ കലയുടെ പ്രാധാന്യവും സഭയിലും മാനവികതയിലും കലാകാരന്മാര്ക്കുള്ള സ്ഥാനവും എടുത്തുകാട്ടി സംസാരിക്കുകയായിരുന്നു പാപ്പ. മനുഷ്യഹൃദയത്തിലെ വലിയ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മുന്നില്‍ പ്രത്യുത്തരിക്കാന്‍ കലയ്ക്ക് കഴിവുണ്ട്, അതുപോലെ സാംസ്കാരികവും ആത്മീയവുമായ നവീകരണത്തിനുളള കഴിവും കലകള്‍ക്കുണ്ട്. സഭയ്ക്ക് കലാകാരന്മാരുടെ സഹകരണവും കഴിവും ആവശ്യമുണ്ട്. സഭയെ സംബന്ധിച്ചിടത്തോളം കല കേവലം അലങ്കാരം മാത്രമല്ല മാനവരാശിയുടെആഗ്രഹങ്ങളും വേദനകളും അവരിലെ സൗന്ദര്യം, നീതി, സമാധാനം തുടങ്ങിയ മൂല്യങ്ങള്‍ക്കായുള്ള ദാഹവും മനസ്സിലാക്കാനുള്ള ഇടമാണ്. സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി സംഘടിപ്പിച്ച കലാകാരന്മാരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു പാപ്പ.