വത്തിക്കാന്‍സിറ്റി: മരണത്തെ വിനോദകാഴ്ചയാക്കി മാറ്റുന്നത് തെറ്റാണെന്ന്് കര്‍ദിനാള്‍ പിയെത്രോ പരോളിന്. 2009 നവംബറില്‍ ഫോര്‍ട്ട് ഹൂഡില്‍ 13 പേരെ കൊലപ്പെടുത്തുകയും 32 പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രതി നിദാല്‍ ഹസനെ ഡിസംബര്‍ മൂന്നിന്് വെടിവെച്ച് വധശിക്ഷയ്ക്ക് വിധേയനാക്കുന്നത് തത്സമയം സംപ്രേഷണം ചെയ്യുമെന്ന പ്രഖ്യാപനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യുന്നത് തികച്ചും അസ്വീകാര്യമാണെന്നും, മരണത്തെ ഒരു വിനോദകാഴ്ചയാക്കി മാറ്റുന്നത് തെറ്റാണെന്നും കര്‍ദിനാള്‍ പരോളിന് അഭിപ്രായപ്പെട്ടു.
അമേരിക്കന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ പ്രസിഡന്റ്, ആര്‍ച്ചുബിഷപ്പ് പോള്‍ കോക്ലി ഈ തീരുമാനത്തെ ‘സംസ്കാരശൂന്യമായ നടപടി’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
ആഗോളവധശിക്ഷാ വിരുദ്ധ ദിനമായ ഒക്ടോബര്‍ മാസം പത്താം തീയതി, ലെയോ പതിനാലാമന്‍ പാപ്പാ, തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലും വധശിക്ഷയ്ക്കെതിരെ പ്രതികരിച്ചിരുന്നു.