വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമന്‍ പാപ്പയ്ക്ക് ശ്വാസകോശത്തില്‍ മുഴ കണ്ടെത്തി. ഞായറാഴ്ച വത്തിക്കാന്‍ സ്‌ക്വയറിലെ മധ്യാഹ്നപ്രാര്‍ത്ഥനയ്ക്കുശേഷം പാപ്പ തന്നെയാണ് വിശ്വാസികളെ ഇക്കാര്യം അറിയിച്ചത്.ശ്വാസകോശത്തിന്റെ പ്രത്യേകഭാഗത്തു മാത്രമായിട്ടാണ് മുഴ കണ്ടെത്തിയതെന്നും അത് ഓപ്പറേഷനിലൂടെ നീക്കം ചെയ്യേണ്ടതുണ്ടെന്നും പാപ്പ തുടര്‍ന്ന് വ്യക്തമാക്കി, വിശ്വാസികളോട് പാപ്പ പ്രാര്‍ത്ഥനാസഹായവും അഭ്യര്‍ത്ഥിച്ചു. വത്തിക്കാനിലെ ജെമെല്ലി ആശുപത്രിയിലാണ് ശസ്ത്രക്രിയ. ഈ ആഴ്ചയില്‍ തന്നെ ഓപ്പറേഷന്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരാഴ്ചയോളം ആശുപത്രിയില്‍ പാപ്പയ്ക്ക് കഴിയേണ്ടതായും വരും. ലെയോ പാപ്പയ്ക്കുവേണ്ടി മരിയന്‍പത്രത്തി്‌ന്റെ പ്രിയ വായനക്കാരും പ്രാര്‍ത്ഥിക്കുമല്ലോ?