വത്തിക്കാന് സിറ്റി: ലെയോ പതിനാലാമന് പാപ്പയുടെ ശ്വാസകോശത്തിലെ മുഴം നീക്കം ചെയ്ത ശസ്ത്രക്രിയ വിജയകരമായി പൂര്ത്തിയാക്കി. റോമിലെ ജെമെല്ലി പോളി ക്ലിനിക്കിലായിരുന്നു ശസ്ത്രക്രിയ. ശസത്രക്രിയ വിജയകരമായിരുന്നുവെന്നും പാപ്പ ആശുപത്രിമുറിയിലേക്ക് മാറിയെന്നും ഹോളി സീ പ്രസ് റീലിസ് വ്യക്തമാക്കുന്നു. അതേസമയം പാപ്പയ്ക്ക് ശ്വാസകോശ അര്ബുദമാണെന്ന വാര്ത്തയും പിന്നാലെ വന്നിട്ടുണ്ട്. lung adenocarcinoma എന്ന കാന്സറാണെന്നാണ് റിപ്പോര്ട്ട്. മൂന്നുമണിക്കൂര് നേരമെടുത്ത ഓപ്പറേഷനായിരുന്നു പാപ്പയുടേത്. ജെമെല്ലി ആശുപത്രിയിലെ പത്താം നില മുറിയിലാണ് പാപ്പയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
പാപ്പയ്ക്കുവേണ്ടി ലോകം മുഴുവന് ഇപ്പോള് പ്രാര്ത്ഥനകള് ഉയര്ന്നിരിക്കുകയാണ്. ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്രമോദി, പാപ്പയ്ക്കു പെട്ടെന്നുള്ള രോഗസൗഖ്യം ആശംസിച്ചുകൊണ്ട് സന്ദേശം അയച്ചു.
കാന്സര് രോഗം തിരിച്ചറിഞ്ഞതിനെതുടര്ന്ന് പാപ്പ നടത്താനിരുന്ന ഉരുഗ്വെ സന്ദര്ശനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഈ മാസം ഇരുപതാം തീയതിവരെയുള്ള പാപ്പയുടെ എല്ലാ പൊതുപരിപാടികളും നേരത്തെ തന്നെ റദ്ദാക്കിയിരുന്നു.