spot_imgspot_imgspot_imgspot_img

ഓപ്പറേഷന് രണ്ടാം നാള്‍ ചാപ്പലിലെ കസേരകള്‍ ക്രമീകരിച്ച ലെയോ പാപ്പ; ഡോക്ടറുടെ വാക്കുകള്‍

വത്തിക്കാന്‍സിറ്റി: നവംബര്‍ ആറു മുതല്‍ 27 വരെ തീയതികളില്‍ ലെയോ മാര്‍പാപ്പ നടത്താന്‍ നിശ്ചയിച്ചിരുന്ന ലാറ്റിന്‍ അമേരിക്കന്‍ പര്യടനത്തിന് പാപ്പയുടെ സര്‍ജന്‍ ഗ്രീന്‍ സിഗ്നല്‍ നല്കി. ഓപ്പറേഷനു ശേഷമുള്ള ഈ ചുരുക്കം ദിവസങ്ങള്‍ക്കുള്ളില്‍ പാപ്പ മുഴുവനായും സൗഖ്യം പ്രാപിക്കും എന്നാണ് സര്‍ജന്‍ ഡോ. സ്‌റ്റെഫാനോ മാര്‍ഗാരിറ്റോറയുടെ ഉറപ്പ്. ഒക്ടോബര്‍ 13 ന് ഓപ്പറേഷന് വിധേയനായ പാപ്പ ഒക്ടോബര്‍ 17 നാണ് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടത്. തന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി പാപ്പ മുഴുവന്‍ ഹൃദയത്തോടും ആത്മാര്‍ത്ഥതയോടും കൂടിയാണ് പരിശ്രമിച്ചുവരുന്നതെന്ന് ഡോക്ടര്‍ അറിയിച്ചു. വേഗത്തില്‍ സുഖം പ്രാപിക്കാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം എല്ലാ അര്‍ത്ഥത്തിലും ഫലപ്രദവും തീര്‍ച്ചയായും പ്രശംസനീയവുമാണെന്നും ഡോക്ടര്‍ പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞതിന്റെ രണ്ടാം ദിവസം ചാപ്പലിലെ കസേരകള്‍ അദ്ദേഹം സ്വയം ക്രമീകരിക്കുന്നത് കണ്ട മെഡിക്കല്‍ ജീവനക്കാര്‍ അക്കാര്യം ചെയ്യുന്നതില്‍ നിന്ന് പാപ്പയെ വിലക്കിയപ്പോള്‍ അതൊന്നും സാരമില്ല എനിക്കത് ചെയ്യാന്‍ കഴിയുമല്ലോ എന്നായിരുന്നു പാപ്പയുടെ പ്രതികരണമെന്നും ഡോക്ടര്‍ വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates