spot_imgspot_imgspot_imgspot_img

പൊതുദര്‍ശനപരിപാടികള്‍ ഇന്നുമുതല്‍ പുനരാരംഭിക്കും.

വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ ബുധനാഴ്ചകളില്‍ നടത്തിവരുന്ന പൊതു കൂടിക്കാഴ്ചകള്‍ ലെയോ പതിനാലാമന്‍ പാപ്പ ഈ ആഴ്ച മുതല്‍ പുനരാരംഭിക്കും. എന്നാല്‍ കാസില്‍ഗൊണ്ടോല്‍ഫയിലേക്കുള്ള യാത്രകള്‍ പാപ്പ ഒഴിവാക്കി. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ചൊവ്വാഴ്ച വൈകുന്നേരം വരെ പാപ്പ ആഴ്ചതോറും സമയം ചെലവഴിക്കാറുണ്ടായിരുന്നത് ഇവിടെയായിരുന്നു. റോമിന് തെക്കുകിഴക്കായിട്ടാണ് മാര്‍പാപ്പമാരുടെ വേനല്‍ക്കാലവസതിയായ കാസില്‍ഗൊണ്ടോല്‍ഫ സ്ഥിതി ചെയ്യുന്നത്.

ശ്വാസകോശത്തിലെ അര്‍ബുദബാധയുള്ള മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പാപ്പ തിരികെ വത്തിക്കാനിലെത്തിയത്. ഒക്ടോബര്‍ 18 ാം തീയതി പാപ്പ ആഞ്ചെലസ് പ്രാര്‍ത്ഥനയും നടത്തിയിരുന്നു.

നവംബറില്‍ തെക്കേ അമേരിക്കയിലേക്ക് നടത്താനിരിക്കുന്ന അപ്പസ്‌തോലിക യാത്രയുമായി മുന്നോട്ട് പോകുന്നതിന് ഡോക്ടര്‍ പാപ്പയ്ക്ക് അനുവാദം നല്കിയിരുന്നു.

യാത്ര റദ്ദാക്കുമെന്നാണ് കരുതിയിരുന്നതെന്നും യാത്രയ്ക്ക് മാറ്റമില്ലെന്ന് അറിയുന്നതില്‍ അതിശയം തോന്നുന്നുവെന്നും പാപ്പയുടെ സഹോദരന്‍ ലൂയിസ് പ്രിവോസ്റ്റ് ഫോക്‌സ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates