വത്തിക്കാന്‍ സിറ്റി: യുക്രെയ്ന് പ്രസിഡന്റിനെ ലെയോ പതിനാലാമന്‍ പാപ്പ ഫോണ്‍ വിളിച്ചു സംസാരിച്ചു.നാലു വര്‍ഷങ്ങളായി യുക്രെയ്ന്- റഷ്യ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് സമാധാനത്തിനുള്ള ആഹ്വാനം നല്‍കിക്കൊണ്ട് പാപ്പ വഌദിമര്‍ സെലെന്‍സ്ക്കിയെ ഫോണ്‍ വിളിച്ചതയു.ക്രൈനിലെ ഖേര്‍സണ്‍ മേഖലയിലുള്ള ഓലെഷ്കി നഗരത്തില്‍ ഉടലെടുത്തിരിക്കുന്ന ഭീകരമായ സാഹചര്യം ചൂണ്ടികാട്ടി അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്ന്, റഷ്യന്‍ പ്രസിഡന്റിനോടും പാപ്പ അഭ്യര്‍ത്ഥിച്ചിരുന്നു. ഇരു ഭാഗത്തുനിന്നുമുള്ള സഹകരണം ഉണ്ടായാല്‍ മാത്രമേ, ഭക്ഷണവും വൈദ്യസഹായവും എത്തിക്കുന്നതിനും, സാധാരണക്കാരായ ജനതയെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനും സാഹചര്യങ്ങള്‍ ഒരുങ്ങുകയുള്ളൂവെന്നും പാപ്പ പറഞ്ഞു. ഒക്ടോബര്‍ പതിനാറാം തീയതിയായിരുന്നു പാപ്പ റഷ്യന്‍ പ്രസിഡന്റ് പുടിനെ ഫോണ്‍ വിളിച്ച് യുദ്ധസാഹചര്യങ്ങളെക്കുറിച്ചുള്ള തന്റെ ആശങ്കകള്‍ അറിയിച്ചത്.