വത്തിക്കാന്‍സിറ്റി : സെമിത്തേരി എന്നത് പ്രാര്‍ത്ഥനയുടെയും സ്മരണകളുടെയും വാത്സല്യത്തിന്റെയും പ്രത്യാശയുടെയും ഇടമാണെന്ന് ലെയോ പതിനാലാമന്‍ പാപ്പ. നവംബര്‍ രണ്ടാം തീയതി സകലമരിച്ചവരുടെയും തിരുനാള്‍ ദിനത്തില്‍ റോമിലെ വെറാനോ സെമിത്തേരിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും വചനസന്ദേശം നല്‍കുകയുമായിരുന്നു പാപ്പ
.നീതിമാന്മാരുടെ ആത്മാക്കള്‍ ദൈവത്തിന്റെ സുരക്ഷിതമായ കരങ്ങളിലാണ് അവര്‍ക്ക് യാതൊരു പീഡയും ഏല്ക്കുകയില്ല.ഈ സുരക്ഷിതത്വവും നിത്യമായ ഉടമ്പടിയുമാണ് മരണമടഞ്ഞ എല്ലാ വിശ്വാസികള്‍ക്കുമായുള്ള സഭയുടെ പ്രാര്‍ത്ഥനയുടെ കേന്ദ്രബിന്ദു. ശരീരത്തിന്റെ മരണത്തില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാനാവില്ലെങ്കിലും, ദൈവഹിതം നിറവേറ്റി ജീവിക്കുന്നവര്‍ക്ക് നിത്യമരണം ഒരു ദോഷവും വരികയില്ല എന്നതാണ് വിശുദ്ധ ഫ്രാന്‍സിസ് അസീസി സഭയെ ഓര്‍മ്മിപ്പിക്കുന്നതെന്നും പാപ്പാ പറഞ്ഞു.
ക്രിസ്തുവിലുള്ള വിശ്വാസം വഴി പരേതരുമായുള്ള നമ്മുടെ ബന്ധം വിച്ഛേദിക്കപ്പെടുന്നില്ല, മറിച്ച് അത് രൂപാന്തരപ്പെടുക മാത്രമാണ് ചെയ്യുന്നതെന്നും പാപ്പാ വ്യക്തമാക്കി.