spot_imgspot_imgspot_imgspot_img

തൊഴിലില്ലായ്മ സാമ്പത്തികപ്രശ്‌നം മാത്രമല്ല വ്യക്തിയുടെ അന്തസിനേല്പിക്കുന്ന മുറിവാണ്: മാര്‍പാപ്പ.

വത്തിക്കാന്‍ സിറ്റി: തൊഴിലില്ലായ്മ എന്നത് സാമ്പത്തികപ്രശ്‌നം മാത്രമല്ല ഒരു വ്യക്തിയുടെ അന്തസിന് ഏല്‍ക്കുന്ന കഠിനമായ മുറിവാണെന്ന് ലെയോ പതിനാലാമന്‍ പാപ്പ. കര്‍ത്താവിന്റെ അത്ഭുതകരവും, ഏകോപനാത്മകവുമായ കരവേലയോട് സഹകരിക്കുന്നതാണ് തൊഴില്‍.

തൊഴിലാളികള്‍, സംരംഭകര്‍, അക്കാദമിക് പ്രതിനിധികള്‍ എന്നിവരെ അഭിസംബോധന ചെയ്തുകൊണ്ട്ബ്യൂ ണസ് അയേഴ്‌സിലെ പൊന്തിഫിക്കല്‍ കത്തോലിക്കാ സര്‍വകലാശാലയില്‍ വച്ച്, സാമൂഹികതൊഴില്‍ മേഖലയിലുള്ളവരുമായി, നടത്തിയ കൂടിക്കാഴ്ചാവേളയില്‍ സംസാരിക്കുകയായിരുന്നു പാപ്പ. അപ്പസ്‌തോലികപര്യടനത്തിന്റെ ഭാഗമായി അര്‍ജന്റീനയില്‍ എത്തിയതായിരുന്നു പാപ്പ.

ഫ്രാന്‍സിസ് പാപ്പാ മുന്നോട്ടുവെച്ച ‘ഭൂമി, മേല്‍ക്കൂര, ജോലി’ എന്നീ മൂന്ന് ആവശ്യങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും പാപ്പ പറഞ്ഞു. ലാറ്റിന്‍ അമേരിക്കന്‍ പര്യടനത്തിന്റെ ഭാഗമായി ഉറുഗ്വേയില്‍ നിന്നാണ് പാപ്പ അര്‍ജന്റീനയിലെത്തിയത്, നവംബര്‍ എട്ടിന് ആരംഭിച്ച അര്‍ജന്റീന സന്ദര്‍ശനം -ഇന്ന് നവംബര്‍ 11- സമാപിക്കും.

1987 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയ്ക്ക്ു ശേഷം ഒരു മാര്‍പാപ്പ അര്‍ജന്റീന സന്ദര്‍ശിക്കുന്നത് ഇതാദ്യമായാണ്. അര്‍ജന്റീനക്കാരനായിരുന്നുവെങ്കിലും ഫ്രാന്‍സിസ് പാപ്പ സ്വന്തം രാജ്യത്ത് വന്നിരുന്നില്ല.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates