ഫ്രാന്‍സ്: ക്രിസ്തുമസ് കാലത്ത് പ്രത്യേകമായി ഓര്‍മ്മിക്കപ്പെടുന്ന വിശുദ്ധ നിക്കോളാസിന്റെ തിരുശേഷിപ്പ് മോഷ്ടിച്ച് കത്തിച്ചുകളഞ്ഞു. ഫ്രാന്‍സിന്റെ വടക്കുകിഴക്കന്‍ മേഖലയിലുള്ള ലോറെയ്ന്‍ പ്രദേശത്തെ സെന്റ് നിക്കോളാസ് ദെ പോര്‍ട്ട് പട്ടണത്തിലെ വിശുദ്ധ നിക്കോളാസിന്റെ ബസിലിക്കയില്‍ സൂക്ഷിച്ചിരുന്ന തിരുശേഷിപ്പാണ് മോഷ്്ടിക്കപ്പെട്ടതും പി്ന്നീട് നശിപ്പിക്കപ്പെട്ടതും. വിശുദ്ധ നിക്കോളാസിനോടുള്ള ഭക്തിയാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തീര്‍ത്ഥാടകര്‍ ഇവിടെയെത്തിച്ചേരാറുണ്ട്.
ഫ്രാന്‍സില്‍ നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ നിക്കോളാസ് മൈറയിലെ മെത്രാനായിരുന്നു.
ദരിദ്രരോടും അനാഥരോടും കുട്ടികളോടും പ്രത്യേക കരുണ കാണിച്ചിരുന്ന അദ്ദേഹം രഹസ്യമായിട്ടാണ് ദാനധര്‍മങ്ങള്‍ ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ ജീവിതമാണ് പിന്നീട് സാന്താക്ലോസ് എന്ന സങ്കല്‍പ്പത്തിന്റെ രൂപീകരണത്തിന് പ്രചോദനമായത്.
ഏകദേശം ഒന്നുമുതല്‍ രണ്ടുവരെ സെന്റിമീറ്റര്‍ വലിപ്പമുള്ള അസ്ഥിയുടെ ഒരു ചെറിയ ഭാഗമാണ് മോഷ്ടിക്കപ്പെട്ട തിരുശേഷിപ്പ്. അത് സംരക്ഷിച്ചിരുന്ന ഗ്ലാസ് തകര്‍ത്താണ് പ്രതി തിരുശേഷിപ്പ് കൈക്കലാക്കിയത്.ഒക്ടോബര്‍ 31നാണ് തിരുശേഷിപ്പ് മോഷണം പോയത്. നവംബര്‍ രണ്ടിന് പോലീസില്‍ പരാതി നല്കി.
ദേവാലയത്തിലെ നിരീക്ഷണ ക്യാമറകളുടെ സ ഹായത്തോടെ പ്രതിയെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അപ്പോഴാണ് തിരുശേഷിപ്പ് കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തതായി പ്രതി കുറ്റമേറ്റെടുത്തത്.