spot_imgspot_imgspot_imgspot_img

സഹനങ്ങള്‍ ഉണ്ടാകുമ്പോള്‍ യേശുവിനെ ആശ്രയിക്കുക: മാര്‍പാപ്പ.

പെറു: സഹനങ്ങള്‍ ഉണ്ടാകുമ്പോള്‍ യേശുവിനെ ആശ്രയിക്കണമെന്നും പ്രാര്‍ത്ഥിക്കാന്‍ വാക്കുകള്‍ കിട്ടാതെ വരുമ്പോള്‍ അവിടുത്തോട് ആത്മാര്‍ത്ഥമായി സംസാരിക്കണമെന്നും ലെയോ പതിനാലാമന്‍ പാപ്പ. സഹനത്തിന് ഒരിക്കലും അവസാനവാക്കില്ലെന്ന് വിശ്വാസം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സത്യവും നന്മയും സൗന്ദര്യവുമുള്ള കാര്യങ്ങളില്‍ തീക്ഷ്ണതയുളളവരാകണം. പെറു തലസ്ഥാനമായ ലിമയിലെ ദേശീയ സ്റ്റേഡിയത്തില്‍ നടന്ന ജാഗരണപ്രാര്‍ത്ഥനയില്‍ പങ്കെടുത്തു അറുപതിനായിരത്തോളം യുവജനങ്ങളോട് സംസാരിക്കുകയായിരുന്നു പാപ്പ.

ദൈവഹിതം അനുസരിക്കുന്നത് നമ്മുടെ സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കുന്നതിന് തുല്യമാണോ എന്നും ജീവിതം പൂര്‍ണമായി ആസ്വദിക്കാന്‍ പാപം പരീക്ഷിക്കേണ്ടതുണ്ടോ എന്നും നാം സംശയിക്കുന്നുണ്ടെന്ന് പറഞ്ഞ പാപ്പ, തിന്മ എപ്പോഴും വിഷം കലര്‍ത്തുന്നുവെന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ വാക്കുകള്‍ ഹൃദയത്തില്‍ എപ്പോഴും സൂക്ഷിക്കണമെന്നും വഞ്ചിതരാകരുതെന്നും മുന്നറിയിപ്പ് നല്കി. നമ്മുടെ ആഴമായ ആഗ്രഹങ്ങള്‍ നമ്മെക്കാള്‍ നന്നായി അറിയുന്ന ദൈവം നമ്മില്‍ ്‌സനേഹിക്കാനും സന്തോഷിക്കാനുമുളള ആഗ്രഹം നിക്ഷേപിച്ചിരിക്കുന്നത് അതിനെ പൂര്‍ണതയിലെത്തിക്കാനാണെന്നും പാപ്പ പറഞ്ഞു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates