ഹൈദരാബാദ്: മതപരിവര്‍ത്തനം ആരോപിച്ച് തെലങ്കാനയില്‍ ക്രൈസ്തവപെണ്‍കുട്ടികള്‍ക്ക് നേരെ ആള്‍ക്കൂട്ടമര്‍ദ്ദനം. സ്‌കൂള്‍ കുട്ടികള്‍ക്ക് ചോക്ലേറ്റ് നല്കി ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു എന്ന് ആരോപിച്ചാണ് തീവ്രഹിന്ദുസംഘടനാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ കൂട്ടമര്‍ദ്ദനം നടന്നത്.
ഹൈദരാബാദിന് സമീപം രംഗറെഡി ജില്ലയിലെ മീര്‍പേട്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത് പ്രായപൂര്‍ത്തിയാകാത്ത രണ്ടുപെണ്‍കുട്ടികളാണ് ഇരകളായത്.്മതപരിവര്‍ത്തനആരോപണം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ പെണ്‍കുട്ടികള്‍ മാപ്പുപറയുന്നതുപോലുമുണ്ട്. പക്ഷേ അപ്പോഴും അക്രമിസംഘം മര്‍ദ്ദിക്കുകയും അസഭ്യം പറയുകയുമാണ് ചെയ്തത്.
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.