എയ്ഞ്ചൽവാലി നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന ഏയ്ഞ്ചൽ വാലി സെന്റ് മേരീസ് പള്ളി യുടെ കൂദാശ ദൈവജനത്തിന്റെ കൂട്ടായ്മയുടെയും വിശ്വാസ സാക്ഷ്യത്തിന്റെയുംപ്രകാശനമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ .ഏയ്ഞ്ചൽവാലി പള്ളി കൂദാശ കർമ്മ മദ്ധ്യേ സന്ദേശം നല്കുകയായിരുന്നു മാർ ജോസ് പുളിക്കൽ. ആരാധനക്രമത്തിന്റെ പൂർണതയും മനോഹാരിതയും ഉൾക്കൊണ്ടാണ് പുതിയ പള്ളി നിർമിച്ചിരിക്കുന്നതെന്ന് മാർ ജോസ് പുളിക്കൽ അനുസ്മരിച്ചു.
797 ദിനങ്ങൾകൊണ്ട് പൂർത്തീകരിച്ച ഈ പള്ളി എയ്ഞ്ചൽവാലി ഇടവകയുടെ വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും സമർപ്പണത്തിന്റെയും ഉജ്ജ്വല സാക്ഷ്യമാണ്. വികാരി ഫാ. തോമസ് തെക്കെമുറിയുടെ നേതൃത്വത്തിലും മാർഗനിർദേശത്തിലും പ്രാർത്ഥനയിൽ അധിഷ്ഠിതമായി ഇടവകജനത്തെ ഒരു കുടുംബമായി ചേർത്തുനിർത്തി, കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ മഹത്തായ സ്വപ്നം സാക്ഷാത്കരിച്ചത്.
ഓരോരുത്തരുടെയും അധ്വാനവും ത്യാഗവും പ്രാർത്ഥനയും ഒത്തുചേർന്നപ്പോൾ 797 ദിനങ്ങൾ അനുഗ്രഹത്തിന്റെ ചരിത്രമായി മാറി. വികാരിയച്ചനോട് ചേർന്ന് കൈക്കാരൻമാരായ മജോ വെച്ചൂ പടിഞ്ഞാറേതിൽ, ജോസഫ് പുതിയത്ത്, നിർമ്മാണ കമ്മിറ്റി കൺവീനർ മാത്യു പാറയ്ക്കൽ എന്നിവർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.
ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്‍റെ ഭരണകാലത്തു മന്ത്രിയായിരുന്ന ശ്രീ ഉണ്ണിത്താന്‍ 1948 ല്‍ ഭക്ഷ്യോല്‍പാദനത്തിന് ഗ്രോ മോര്‍ ഫുഡ് സ്കീമില്‍ ഉള്‍പ്പെടുത്തി കര്‍ഷകസംഘങ്ങള്‍ക്കും വിമുക്തഭടന്മാര്‍ക്കുമായി കുത്തകപ്പാട്ടവ്യവസ്ഥയില്‍ അനുവദിച്ചതാണ് എയ്ഞ്ചല്‍വാലി ഇടവക ഉള്‍പ്പെടുന്ന പമ്പാവാലി പ്രദേശം.വിവിധ കാലഘട്ടങ്ങളിൽ തുലാപ്പള്ളി, കണമല , ഏയ്ഞ്ചൽവാലി പള്ളികളിലെ വികാരിമാരുടെയും മലനാട് ഡെവലപ്പ്മെന്റ് സൊസൈറ്റി ഡയറക്ടര്‍ ഫാ മാത്യു വടക്കേമുറിയുടെയും നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ റോഡും പാലവും നിര്‍മിച്ച് ഇവിടുത്തെ വികസനം ത്വരിതഗതിയിലാക്കാന്‍ പ്രയത്നിച്ചു
ഫോട്ടോ: എയ്ഞ്ചൽവാലി സെൻ്റ്. മേരീസ് പള്ളിയുടെ കൂദാശയിൽ കാർമികത്വം വഹിക്കുന്ന കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ. ജോസ് പുളിക്കൽ.രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ജിതിൻ ചാത്തനാട്ട് എന്നിവർ സമീപം
Fr Stanly Pullolickal
PRO