തൃശൂര്‍: ബിജ്‌നോര്‍ രൂപതയുടെ മൂന്നാമത് മെത്രാനായി നിയോഗിക്കപ്പെട്ടിരിക്കുന്ന മോണ്‍. വിന്‍സെന്റ് നെല്ലായിപ്പറമ്പിലിന്റെ മെത്രാഭിഷേകം നവംബര്‍ ഒന്നിന് നടക്കും.
ക്വാട്ട്ദ്വാര്‍ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് സ്‌കൂള്‍ അങ്കണത്തില്‍ രാവിലെ 9.30 ന് നടക്കുന്ന മെത്രാഭിഷേകചടങ്ങുകള്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായിരിക്കും. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജോണ്‍ വടക്കേല്‍, മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍, ആഗ്ര ആര്‍ച്ച് ബിഷപ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസ എന്നിവരും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് പൊതുസമ്മേളനം.