Wednesday, January 15, 2025
spot_img
More

    ദിവസവും പള്ളിയില്‍ പോകാമോ ?ഈ നന്മകളെല്ലാം ഉണ്ടാകും

    പള്ളിയില്‍ പോകുന്നതും തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിക്കുന്നതും യാന്ത്രികമായി തോന്നുന്നുണ്ടോ . തിരുസഭയുടെ നിയമമല്ലേ മാതാപിതാക്കളോ അല്ലെങ്കില്‍ ജീവിതപങ്കാളിയോ എന്തുവിചാരിക്കും എന്നെല്ലാം കരുതിയാണോ ഞായറാഴ്ചകളിലെങ്കിലും പള്ളിയില്‍ പോകുന്നത്?

    ആത്മീയമായി ലഭിക്കുന്ന നന്മകളെക്കാളുപരിയായി പല ഭൗതികനന്മകളും പള്ളിയില്‍ പോകുന്നതുവഴി സംഭവിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ഉദാഹരണത്തിന് മക്കളും ജീവിതപങ്കാളിയുമെല്ലാമായി നിത്യവും പള്ളിയില്‍ പോകുന്നത് കുട്ടികളുടെ സ്വഭാവരൂപീകരണത്തെ ഏറെ സഹായിക്കും. ഒരുമിച്ചുപോകുമ്പോള്‍ കുടുംബം ഒന്നാണെന്ന തോന്നലും അത് കുട്ടികളില്‍ സൃഷ്ടിക്കും.

    പ്രഭാതത്തിലെ കുര്‍ബാനയ്ക്കാണ് പോകുന്നതെങ്കില്‍ നേരത്തെ എണീല്‌ക്കേണ്ടിവരും. നേരത്തെ എണീല്ക്കുന്നത് ആരോഗ്യത്തിനും വളരെ നല്ലതാണ്. അച്ചടക്കവും ആത്മനിയന്ത്രണവും എല്ലാം ഇതുവഴി ലഭിക്കും.

    മാത്രവുമല്ല പ്രഭാതത്തിലേ ഉണര്‍ന്ന് ദൈവത്തെ അന്വേഷിക്കണമെന്നാണല്ലോ തിരുവചനവും പറയുന്നത്? തിരുക്കര്‍മ്മങ്ങളില്‍ സജീവമായ ഭാഗഭാഗിത്വം ഉണ്ടാകുന്നതുവഴി പാടാനും പ്രാര്‍ത്ഥിക്കാനും അവസരം ലഭിക്കുന്നു. സ്ഥിരമായി പള്ളിയില്‍ വരുന്നവരുടെ കൂട്ടായ്മയില്‍ അംഗമായിത്തീരുന്നു. സൗഹൃദങ്ങള്‍ രൂപപ്പെടുന്നു.

    ഒരു ദിവസം ആരംഭിക്കുന്നത് പ്രാര്‍ത്ഥനയിലും വിശുദ്ധ കുര്‍ബാനയിലും ആകുമ്പോള്‍ ആ ദിവസം മുഴുവന്‍ നന്നായി പ്രവര്‍ത്തിക്കാന്‍ നമുക്ക് ആത്മീയമായി കരുത്തുലഭിക്കുന്നു.

    എന്താ ഇനിമുതല്‍ എല്ലാ ദിവസവും കുടുംബസമ്മേതം പള്ളിയില്‍ പോകുന്നോ?

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!