മെക്‌സിക്കോ സിറ്റി: ഗാഡ്വെലൂപ്പെ മാതാവ് ആമസോമിന്റെ യഥാര്‍ത്ഥ വനിതയാണെന്ന് ഫാ. എഡുവാര്‍ഡോ ഷാവേസ്. ഗ്വാഡലൂപ്പന്‍ സ്റ്റഡീസ് മേജര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും വിശുദ്ധ ജുവാന്‍ ഡിയാഗോയുടെ നാമകരണനടപടികളുടെ പോസ്റ്റുലേറ്ററുമായിരുന്നു ഇദ്ദേഹം.
ഗാഡ്വെലൂപ്പെ മാതാവ് സാംസ്‌കാരികാനുരൂപണത്തിന്റെ യഥാര്‍ത്ഥ മാതൃകയുമാണ്. അമേരിക്കാ ഭുഖണ്ഡത്തിന്റെ മുഴുവന്‍ മാധ്യസ്ഥയായി കഴിഞ്ഞ അഞ്ഞൂറ് വര്‍ഷക്കാലമായി ഗാഡ്വെലൂപ്പെ മാതാവ് അറിയപ്പെടുന്നു. അവള്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ നല്കിയവളാണ്. എല്ലാ സംസ്‌കാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും ഭാഷകള്‍ക്കും അതീതമായി ഓരോ മനുഷ്യഹൃദയങ്ങളിലേക്കും സത്യമായ യേശുക്രിസ്തുവിനെ നല്കിയവളാണ്. ഫാ.ഷാവേസ് പറഞ്ഞു.