വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ വര്‍ഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 29 മിഷനറിമാര്‍ കൊല്ലപ്പെട്ടതായി ഫിദെസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വത്തിക്കാന്‍ പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റിയുടെ ഇന്‍ഫര്‍മേഷന്‍ സര്‍വീസാണ് ഫിദെസ്.
കൊല്ലപ്പെട്ട 29 പേരില്‍ കൂടുതലും വൈദികരാണ്. ഡിസംബര്‍ 30 ന് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 18 വൈദികര്‍, ആറ് അല്മായര്‍, രണ്ടു സന്യാസിനികള്‍, രണ്ട് സന്യാസികള്‍, ഒരു ഡീക്കന്‍ എന്നിങ്ങനെയാണ് 29 പേര്‍ മരണമടഞ്ഞിരിക്കുന്നത്.
രക്തസാക്ഷികള്‍ എന്ന വാക്കല്ല ഫിദെസ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.. വിശ്വാസത്തിന് വേണ്ടി സാക്ഷികളായവര്‍ എന്നാണ് വിശേഷണം.
ആഫ്രിക്കയിലാണ് ഏറ്റവും കൂടുതല്‍ മിഷനറി മരണങ്ങള്‍ സംഭവിച്ചത്. 12 വൈദികരും ഒരു സന്യാസിയും ഒരു സന്യാസിനിയും ഒരു അല്മായ വനിതയുമാണ് ഇവിടെ കൊല്ലപ്പെട്ടത്.
പണ്ടുകാലങ്ങളില്‍ ഒരു പ്രദേശത്ത് മാത്രമായിരുന്നു മിഷനറി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അത് റിപ്പോര്ട്ട് ചെയ്യപ്പെടുന്നുണ്ട്.