Thursday, November 21, 2024
spot_img
More

    പൗരത്വം നിശ്ചയിക്കുന്ന കാര്യത്തില്‍ മതം ഘടകമായിട്ടുള്ള ഭേദഗതി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം: ലത്തീന്‍ സഭ

    തിരുവനന്തപുരം:പൗരത്വം നിശ്ചയിക്കുന്ന കാര്യത്തില്‍ മതം ഒരു ഘടകമായിട്ടുള്ള നിയമഭേദഗതി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ലത്തീന്‍ സഭ.

    ഉന്നത ഭരണാധികാരികള്‍ പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞു ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നത് ലജ്ജാകരമാണ്. ഭരണഘടന പ്രകാരം ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്കാണ്. ഏതു മതത്തില്‍ വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം പൗരന്മാര്‍ക്കുണ്ട്. ജാതിമത ഭേദമന്യേ രാജ്യമെങ്ങും പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മകമായി സ്വീകരിച്ചിട്ടുള്ള സമീപനം തെറ്റാണ്.

    പൗരത്വബില്ലിനെതിരെ ജനുവരി 26 ഞായറാഴ്ച ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കുമെന്നും ലത്തീന്‍ സഭ പ്രഖ്യാപിച്ചു. കെആര്‍എല്‍സിസി ജനറല്‍ കൗണ്‍സിലിനെ തുടര്‍ന്നാണ് പൗരത്വ നിയമഭേദഗതിയില്‍ സഭയുടെ നിലപാട് വ്യക്തമാക്കിയത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!