Thursday, December 26, 2024
spot_img
More

    അപകടത്തില്‍പെടുമ്പോള്‍ അടിയന്തിര സഹായത്തിനായി മാതാവിനോട് ഈ പ്രാര്‍ത്ഥന ചൊല്ലിയാല്‍ മതി

    ഫ്രാന്‍സിലെ കത്തോലിക്കരുടെ മരിയഭക്തി പ്രസിദ്ധമാണ്. our lady of prompt succor എന്ന് അറിയപ്പെടുന്ന മാതൃരൂപത്തോട് അവര്‍ അങ്ങേയറ്റം ഭക്തിയുള്ളവരാണ്. ഈ വാക്കിനെ ഇംഗ്ലീഷിലാക്കുമ്പോള്‍ our lady of quick help എന്നാണ് വിളിക്കുന്നത്്.

    1810 ലാണ് മാതാവിന്റെ ഈ രൂപം ഇവിടെയെത്തിച്ചേര്‍ന്നത്. ഉര്‍സുലൈന്‍ കന്യാസ്്ത്രീകളാണ് ഈ മരിയഭക്തി പ്രചരിപ്പിച്ചത്. ന്യൂ ഓര്‍ലിയനിലെ കുട്ടികള്‍ക്കുംസ്ത്രീകള്‍ക്കുമിടയില്‍ മാതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതില്‍ അവര്‍ അങ്ങേയറ്റം ശ്രദ്ധപതിപ്പിച്ചിരുന്നു.

    ഇതോടെ യുദ്ധങ്ങളുടെയും രോഗങ്ങളുടെയും അഗ്നിബാധയുടെയും എല്ലാം അവസരങ്ങളില്‍ ആളുകള്‍ ഈ മാതാവിനോട് പ്രത്യേകമായി മാധ്യസ്ഥം യാചിച്ചുതുടങ്ങി. മാതാവ് അവരുടെ ജീവിതങ്ങളില്‍ ഉടനടി ഇടപെടുന്ന അനുഭവവും അവര്‍ക്ക് ലഭിച്ചുതുടങ്ങി. തുടര്‍ന്ന് ദേശത്തിന്റെ അതിരുകള്‍ കടന്നും ഔര്‍ ലേഡി ഓഫ് ക്വിക്ക് ഹെല്‍പ്പിനോടുള്ള മാധ്യസ്ഥവും ഭക്തിയും പ്രചരിച്ചുതുടങ്ങി.

    ഓ നിത്യപിതാവേ ജീവിതത്തിന്റെ നാനാവശങ്ങളില്‍ നിന്നും വിവിധതരത്തിലുള്ള പീഡകളും ദുരിതങ്ങളും സഹനങ്ങളും അപകടങ്ങളും ഞങ്ങളെ പിടിമുറുക്കുമ്പോള്‍ ദൈവമാതാവും ദൈവപുത്രന്റെ ജനനിയുമായ പരിശുദ്ധ കന്യാമറിയത്തിന്റെ മാധ്യസ്ഥവും സംരക്ഷണവും ഞങ്ങള്‍ക്ക് നല്കണമേ.

    അമ്മേ പരിശുദ്ധയായവളേ നിന്നെ വിളിച്ച് അപേക്ഷിച്ച ആരെയും അമ്മ കൈവിട്ടിട്ടില്ലെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു, ഞങ്ങളുടെ മനസ്സിനെയും ശരീരത്തെയും പിടിമുറുക്കിയിരിക്കുന്ന എല്ലാവിധ അപകടങ്ങളില്‍ നിന്നും അമ്മ ഞങ്ങളെ രക്ഷിക്കണമേ, അമ്മയുടെ ശക്തമായ മാധ്യസ്ഥശക്തി വഴിയായി ഞങ്ങളെ നിത്യരക്ഷയുടെ തീരങ്ങളിലെത്തിക്കണമേ., സ്വര്‍ഗ്ഗത്തിലെത്തിക്കണമേ.

    അമ്മേ മാതാവേ ഇപ്പോള്‍ ഞങ്ങള്‍ക്ക് ആവശ്യമായിരിക്കുന്ന ഈ പ്രത്യേക അനുഗ്രഹവും അമ്മ ദൈവപിതാവില്‍ നിന്ന് വാങ്ങിത്തരണമേ ആമ്മേന്‍.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!