വിശ്വാസത്തില്‍ നിന്ന് അകന്നുപോയ മക്കളെയോര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കള്‍ക്കായി ഒരു ആശ്വാസദൂത്

ദൈവവിശ്വാസത്തില്‍ നിന്ന് അകന്നുജീവിക്കുന്ന മക്കള്‍ ഏതൊരു മാതാപിതാക്കളുടെയും വേദനയും സങ്കടവും പ്രാര്‍ത്ഥനയുമാമ്.എത്രകാലം പ്രാര്‍ത്ഥിച്ചിട്ടും മക്കളുടെ ജീവിതത്തില്‍ ആശാവഹമായ ഒരു മാറ്റം കാണാത്തതില്‍ പല മാതാപിതാക്കളും നിരാശരുമാണ്.

പ്രാര്‍ത്ഥിച്ചിട്ടും കേള്‍ക്കാത്തതുകൊണ്ട് പ്രാര്‍ത്ഥന അവസാനിപ്പിച്ചേക്കാം എന്ന് തീരുമാനമെടുക്കുന്ന മാതാപിതാക്കളുമുണ്ട്. ഇങ്ങനെ നിരാശയില്‍ പെട്ടുകഴിയുന്ന മാതാപിതാക്കളോടായി ഒരു വൈദികന്‍ പറയുന്ന ഉപദേശം ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. ലോസ് ആഞ്ചല്‍സ് രൂപതയിലെ ഫാ. ഗോയോ ഹിഡാല്‍ഗോ ആണ് ഈ ഉപദേശം നല്കിയിരിക്കുന്നത്.

നഷ്ടപ്പെട്ടുപോയ ആത്മാക്കളെയോര്‍ത്ത് വേദന തിന്നുന്ന, നിരാശയില്‍ കഴിയുന്ന മാതാപിതാക്കള്‍ പ്രതീക്ഷ നഷ്ടപ്പെടുത്തരുതെന്നാണ് അദ്ദേഹം പറയുന്നത്. ക്ഷമയുള്ളവരായിരിക്കുക. ദൈവം അവരുടെ മടങ്ങിവരവിനായി കാത്തിരിക്കുന്നുവെന്ന് അവരോട് പറയുക. തങ്ങളെ ദൈവം സ്‌നേഹിക്കുന്നുണ്ടെന്ന് ഒരുനാള്‍ അവര്‍ തിരിച്ചറിയുക തന്നെ ചെയ്യും.

അതെ, ഈ ഉപദേശം മക്കളെയോര്‍ത്ത് വിഷമിക്കുന്ന എല്ലാ മാതാപിതാക്കളും ഉളളില്‍ സൂക്ഷിക്കുക. മക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന നമുക്ക് തുടരുകയും ചെയ്യാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.