അബോര്‍ഷന് നിരോധനമായി, ജോര്‍ജിയ ഗവര്‍ണര്‍ ഹാര്‍ട്ട് ബീറ്റ് ബില്ലില്‍ ഒപ്പുവച്ചു


ജോര്‍ജിയ: ജോര്‍ജിയ ഗവര്‍ണര്‍ ബ്രെയ്ന്‍ കെംബ് ഹാര്‍ട്ട് ബീറ്റ് ബില്ലില്‍ ഒപ്പുവച്ചു. ഇതോടെ രാജ്യത്ത് അബോര്‍ഷന് കര്‍ശന നിയന്ത്രണമായി. പുതിയ നിയമം 2020 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും.

ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് ആരംഭിക്കുന്നതു മുതല്‍ അബോര്‍ഷന്‍ നിരോധിച്ചുകൊണ്ടാണ് ഈ നിയമം പ്രാബല്യത്തില്‍ വരുന്നത്. ഗര്‍ഭകാലത്തിന്റെ ആറാം ആഴ്ച മുതല്ക്കാണ് ഹൃദയമിടിപ്പ് തുടങ്ങുന്നത് എന്നാണ് കണക്കുകൂട്ടുന്നത്.

എതിര്‍പ്പുകള്‍ക്കും വെല്ലുവിളികള്‍ക്കും നടുവിലാണ് ജോര്‍ജിയ ഈ ബില്‍ പാസാക്കിയിരിക്കുന്നത്. ഹാര്‍ട്ട് ബീറ്റ് ബില്‍ പാസാക്കിയ നാലാമത്തെ സ്റ്റേറ്റാണ് ജോര്‍ജിയ.

വെല്ലുവിളികളും എതിര്‍പ്പുകളും ഉണ്ടായിരുന്നു. പക്ഷേ നമ്മുടെ ജോലി എന്ന് പറയുന്നത് ശരി ചെയ്യുക എന്നതാണ്. അത് പക്ഷേ എളുപ്പമായിരിക്കില്ല. അതേക്കുറിച്ച് പിന്തിരിഞ്ഞുനോക്കേണ്ടതില്ല. ജീവിതത്തിനും ജീവനും വേണ്ടിയുള്ള പോരാട്ടം നാം എപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കും. കെംബ് മാധ്യമങ്ങളോട് വ്യക്തമാക്കി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.