അബോര്‍ഷന്‍ ക്ലിനിക്കിന് മുമ്പില്‍ നിശ്ശബ്ദ പ്രാര്‍ത്ഥന നടത്തിയ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു

ബര്‍മ്മിംങ്ഹാം:അബോര്‍ഷന്‍ ക്ലീനിക്കിന്റെ മുമ്പില്‍ നിശ്ബദം പ്രാര്‍ത്ഥിക്കുകയായിരുന്ന പ്രോലൈഫ് വോളണ്ടിയറെ പോലീസ്അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു. മാര്‍ച്ച് ഫോര്‍ ലൈഫ് യൂകെ ഡയറക്ടര്‍ ഇസബെല്‍ സ്പ്രൂസിനെയാണ് പോലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തത്. ഡിസംബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഡിസംബര്‍ 15 ന് പബ്ലിക് സ്‌പെയ്‌സ് പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍പ്രകാരം കേസ് ചുമത്തുകയും ചെയ്തു. ഇസബെല്ലിന്റെ കയ്യില്‍ പ്ലക്കാര്‍ഡുകളോ മറ്റ് ബോര്‍ഡുകളോ ഉണ്ടായിരുന്നില്ല.

2023 ഫെബ്രുവരി രണ്ടിന് ഇസബെല്ലിന് മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാകണം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.