ക്രൈസ്തവവിശ്വാസം തെറ്റ്; അഫ്ഗാന്‍ അഭയാര്‍ത്ഥി ദേവാലയത്തിലെ ക്രൂശിതരൂപം തകര്‍ത്തു

ബര്‍ലിന്‍: ക്രൈസ്തവവിശ്വാസം തെറ്റാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അതുകൊണ്ട് ക്രിസ്തുരൂപം തകര്‍ത്തുവെന്നും അഫ്ഗാന്‍ അഭയാര്‍ത്ഥി. ജര്‍മ്മനിയിലെ തുരിഞ്ജിയ സംസ്ഥാനത്തെ നോര്‍ദ്ഹൗസന്‍ പട്ടണത്തിലെ സെന്റ് മേരീസ് പ്രൊട്ടസ്റ്റന്റ് ദേവാലയത്തിലെ ക്രൂശിതരൂപം തകര്‍ത്തതിന് പിടിയിലായ അഫ്ഗാന്‍ അഭയാര്‍ത്ഥിയുടെ കുറ്റസമ്മതമാണ് ഇത്. ഇസ്ലാം മതവിശ്വാസിയായ 25 കാരനാണ് പിടിയിലായത്.

ആറു വര്‍ഷം മുമ്പാണ് ഇയാള്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് അഭയാര്‍ത്ഥിയായി ജര്‍മ്മനിയില്‍ എത്തിയത്. പള്ളിയില്‍ സ്ഥാപിച്ചിരുന്ന ക്രൂശിതരൂപം അക്രമി വലിച്ചുതാഴെയിടുകയും ബെഞ്ചുകളും ജനാലകളും തകര്‍ക്കുകയും ചെയ്തു. ശബ്ദം കേട്ട് പള്ളിയിലെത്തിയ വിശ്വാസികളും വികാരിയും കൂടി അക്രമിയെ പിടികൂടി പോലീസില്‍ ഏല്പിക്കുകയായിരുന്നു.

അക്രമി തകര്‍ത്ത ക്രൂശിതരൂപം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ഏറെ കലാമൂല്യം കല്പിക്കപ്പെടുന്നതുമായ ഒരു ദാരുശില്പമാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.