ഇന്ന് മംഗളവാര്‍ത്താ തിരുനാള്‍

ഇന്ന് മംഗളവാര്‍ത്താതിരുനാള്‍ ആചരിക്കുകയാണ് കത്തോലിക്കാലോകം. കന്യാമറിയം ഗര്‍ഭം ധരിച്ച് യേശുവിനെ പ്രസവിക്കുമെന്ന സദ്വാര്‍ത്ത ഗബ്രിയേല്‍ മാലാഖ മറിയത്തെ അറിയിച്ചതിന്റെ ഓര്‍മ്മയാണ് ഈ ദിവസം അനുസ്മരിക്കുന്നത്. തന്മൂലം മനുഷ്യാവതാരസംഭവം കൂടി ഇവിടെ ഓര്‍മ്മിക്കുന്നുണ്ട്.

പല ക്രിസ്തീയ വിഭാഗങ്ങളും മംഗളവാര്‍ത്താതിരുനാള്‍ ആചരിക്കുന്നുണ്ട്. ക്രിസ്തുമസിന് ഒമ്പതുമാസം മുമ്പ് മാര്‍ച്ച് 25 നാണ് ഈ തിരുനാള്‍ ആചരിച്ചുവരുന്നത്. മംഗളവാര്‍ത്താതിരുനാള്‍ എന്നതിന് പുറമെ വചനിപ്പ്തിരുനാള്‍ എന്നുകൂടി ഈ തിരുനാളിന് പേരുണ്ട്.

മരിയന്‍ പത്രത്തിന്റെ പ്രിയവായനക്കാര്‍ക്ക് മംഗളവാര്‍ത്താതിരുനാള്‍ മംഗളങ്ങള്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.