കൊറോണക്കാലം ദൈവത്തില്‍ ആശ്രയിക്കാനുളള സമയം: ആര്‍ച്ച് ബിഷപ് ജോസ് ഗോമസ്

ലോസ് ആഞ്ചല്‍സ്: ദൈവത്തില്‍ ശരണം വയ്ക്കാനും അവിടുന്നില്‍ ആശ്രയിക്കാനുമുള്ള അവസരമാണ് കൊറോണക്കാലമെന്ന് ലോസ് ആഞ്ചല്‍സ് ആര്‍ച്ച് ബിഷബ് ജോസ് ഗോമസ്. ദൈവത്തെ നമുക്ക് എത്രമാത്രം ആവശ്യമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയും നമ്മുടെ ഐകദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യാനുള്ള അവസരമാണ്. ദൈവത്തെക്കുറിച്ചും അവിടുത്തെ പദ്ധതികളെക്കുറിച്ചും ആഴപ്പെട്ട ചോദ്യങ്ങള്‍ ഉയരുന്ന സമയമാണ് ഇത്. ദൈവം എവിടെയാണ്, ഈ അവസരത്തില്‍ ദൈവം എന്താണ് സംസാരിക്കുന്നത്, തന്റെ സഭയോട് ദൈവം എന്താണ് പറയുന്നത്, നമ്മുടെ സ്വകാര്യ നിമിഷങ്ങളില്‍ ദൈവം എന്താണ് സംസാരിക്കുന്നത്. വളരെ നാടകീയമായ രീതിയില്‍ ദൈവം നമ്മെ വിളിക്കുന്നതുപോലെയാണ് എനിക്ക് തോന്നുന്നത്. നമുക്ക് എത്രമാത്രം അവിടുത്തെ ആവശ്യമുണ്ടെന്ന് തിരിച്ചറിയുന്ന നിമിഷങ്ങളാണിത്. അവിടുത്തെ കൂടാതെ നമുക്ക് എങ്ങനെയാണ് ജീവിക്കാന്‍ കഴിയുക? അതുപോലെ രോഗങ്ങളിലൂടെയും ദുരിതങ്ങളിലൂടെയും കടന്നുപോകുന്നവരോട് ഐകദാര്‍്ഢ്യം പ്രഖ്യാപിക്കാനുള്ള അവസരം കൂടിയാണ് ഇത്. നാം മറ്റുള്ളവരോട് പരിഗണനയുള്ളവരായിരിക്കണം. ആര്‍ച്ച് ബിഷപ് ഓര്‍മ്മിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.