ആര്‍ച്ച് ബിഷപ് ജാലയുടെ സംസ്കാരം നാളെ

ഷില്ലോംങ്: കാലിഫോര്‍ണിയായില്‍ വച്ച് വാഹനാപകടത്തില്‍ മരണമടഞ്ഞ ഷില്ലോംങ് ആര്‍ച്ച് ബിഷപ് ഡൊമനിക് ജാലയുടെ മൃതദേഹം ഗുവാഹത്തി എയര്‍പോര്‍ട്ടില്‍ നിന്ന് മുഖ്യമന്ത്രി സാംങ്മയും സ്‌റ്റേറ്റ് അസംബ്ലി അംഗങ്ങളും ഏറ്റുവാങ്ങി. ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു.

ഗുവാഹത്തി എയര്‍പോര്‍ട്ടില്‍ നിന്ന് മൃതദേഹം സെന്റ് ജോസഫ്‌സ് കോ കത്തീഡ്രലിലേക്കാണ് കൊണ്ടുപോയത്. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ റീജിയനല്‍ ബിഷപ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ജോണ്‍ മൂലച്ചിറയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അനുസ്മരണ ബലി നടന്നു. എളിമയും ലാളിത്യവും ആത്മാര്‍ത്ഥതയും ആര്‍ച്ച് ബിഷപ് ജാലയുടെ പ്രത്യേകതകളായിരുന്നുവെന്നും അദ്ദേഹം കഠിനാദ്ധ്വാനിയായ വ്യക്തിയായിരുന്നുവെന്നും ആര്‍ച്ച് ബിഷപ് മൂലച്ചിറ പറഞ്ഞു.

നാളെയാണ് ആര്‍ച്ച് ബിഷപ് ജാലയുടെ സംസ്‌കാരം. കത്തീഡ്രലിന്റെ അകത്തായിരിക്കല്ല അതിനോടു ചേര്‍ന്നായിരിക്കും ആര്‍ച്ച് ബിഷപ് ജാലയെ സംസ്‌കരിക്കുക. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് ഇപ്രകാരം ചെയ്യുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.