സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. സര്‍ക്കാരിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് എല്ലാ പത്രങ്ങളിലും നല്കിയ പരസ്യത്തില്‍ വാഗ്ദാനങ്ങള്‍ പാലിച്ചു എന്നാണ് പറയുന്നത്. മദ്യലഭ്യത കുറയ്ക്കുമെന്ന് വാഗ്ദാനം നല്കി അധികാരത്തിലേറിയ സര്‍ക്കാര്‍ പൂട്ടിയ 85 മദ്യഷാപ്പുകള്‍ തുറന്നു. 275 മദ്യഷാപ്പുകള്‍ കൂടി തുറക്കേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകണമെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു.

അതിരൂപതാ ദിനത്തില്‍ നടത്തിയപ്രസംഗത്തിലാണ് ആര്‍ച്ച് ബിഷപ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.