സഭയുടെയും പൗരോഹിത്യത്തിന്റെയും മാര്‍ക്കറ്റ് ഇടിഞ്ഞുപോയിട്ടില്ല: മാര്‍ പാംപ്ലാനി

തിരുവല്ല: സഭ.യുടെയും പൗരോഹിത്യത്തിന്റെയും മാര്‍ക്കറ്റ് ഇടിഞ്ഞുപോയെന്ന് ആരും കരുതേണ്ടതില്ലെന്ന് തലശ്ശേരി അതിരൂപത മെത്രാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി.

21 നൂറ്റാണ്ടുകളിലായി പരിശുദ്ധാത്മാവിലൂടെ എത്തിയതാണ് സഭയുടെ മഹിത ചരിത്രമെന്നും അന്തിച്ചര്‍ച്ചകളില്‍ രൂപപ്പെടുന്നവ സഭയുടേതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുണ്ട ശക്തികളുടെ പ്രേരണയിലാണ് ഇവര്‍ ഇത് ചെയ്യുന്നത്. ചരിത്രത്തെ വേര്‍തിരിച്ചറിയാനുള്ള പ്രതിബദ്ധതയും ആര്‍ജ്ജവത്വവും വിശ്വാസികള്‍ക്കുണ്ടാകണം.

പുറത്തെ പ്രചരണം കണ്ടുകൊണ്ട് നിസ്സംഗതയിലേക്കും നിഷ്‌ക്രിയത്വത്തിലേക്കും വൈദികര്‍ മാറരുത്. സ്‌നേഹം എല്ലാറ്റിനെയും സുന്ദരമാക്കുകയും സ്വീകാര്യമാക്കുകയും ചെയ്യുന്നു. മലങ്കര കത്തോലിക്കാസഭ പുനരൈക്യ വാര്‍ഷികസമ്മേളനത്തില്‍ മുഖ്യസന്ദേശം നല്കുകയായിരുന്നു മാര്‍ പാംപ്ലാനി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.