ഫെബ്രുവരി മുതല്‍ ഇന്നുവരെ ഫ്രാന്‍സില്‍ ആക്രമിക്കപ്പെട്ടത് പന്ത്രണ്ട് കത്തോലിക്കാ ദേവാലയങ്ങള്‍


വളരെ സങ്കടകരവും ആശങ്കയുണര്‍ത്തുന്നതുമായ ഒരു കാര്യമാണ് ഇവിടെ കുറിക്കുന്നത്. ഫെബ്രുവരി ആരംഭം മുതല്‍ ഇന്നുവരെ ഫ്രാന്‍സില്‍ ഉടനീളം ആക്രമിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തത് പന്ത്രണ്ട് കത്തോലിക്കാ ദേവാലയങ്ങള്‍. കെട്ടിടം നശിപ്പിക്കല്‍, തീയിടല്‍, വിശുദ്ധരൂപങ്ങള്‍ നശിപ്പിക്കല്‍, തിരുവോസ്തിയെ അപമാനിക്കുക, ഭിത്തിയിലെ ക്രുശിതരൂപങ്ങളില്‍ മനുഷ്യമുഖം വരച്ചുവയ്ക്കുക എന്നിങ്ങനെ വിവിധതരത്തിലാണ് ഈ ആക്രമണം നടന്നിരിക്കുന്നത്.

ഫ്രാന്‍സിലെ രണ്ടാമത്തെ ഏറ്റവും വലിയ പള്ളിയും ആക്രമിക്കപ്പെട്ടതില്‍ ഉള്‍പ്പെടുന്നു. മാര്‍ച്ച് 7 ന് ഞായറാഴ്ചകുര്‍ബാനയ്ക്ക് ശേഷം ഇവിടെ തീ പിടിക്കുകയായിരുന്നു.കാരണം ഇന്നും അറിവായിട്ടില്ല.

പത്തു ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നു തവണയാണ് സെന്റ് നിക്കോളാസ് ഓഫ് ഹൗവില്ലിസ് ദേവാലയം ആക്രമിക്കപ്പെട്ടത്. മാതാവിന്റെയും ഉണ്ണീശോയുടെയും രൂപങ്ങളാണ് ഇവിടെ ആക്രമിക്കപ്പെട്ടത്‌



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.