സകല തിന്മകളില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ ശക്തിയുള്ള പ്രാര്‍ത്ഥന

യേശുവിന്റെ തിരുരക്തത്തിന് നമ്മെ എല്ലാവിധ തിന്മകളില്‍ നിന്നും അപകടങ്ങളില്‍ നിന്നും രക്ഷിക്കാനുള്ള വലിയ കഴിവുണ്ട്. ഓരോ ദിവസവും നാം തിരുരക്തത്തിന്റെ സംരക്ഷണം നമുക്കും നമ്മുടെ പ്രിയപ്പെട്ടവര്‍ക്കും വേണ്ടി യാചിച്ച് പ്രാര്‍ത്ഥിക്കുകയും വേണം. ഇതാ യേശുവിന്റെ തിരുരക്ത സംരക്ഷണ പ്രാര്‍ത്ഥന

കര്‍ത്താവായ യേശുവേ, അങ്ങയുടെ തിരുരക്തത്താല്‍ എന്റെ ശിരസ് മുതല്‍ പാദം വരെ പൊതിയണമേ, കര്‍ത്താവായ യേശുവേ അങ്ങയുടെ പരിശുദ്ധാത്മാവിന്റെ അഗ്നിയാല്‍ എനിക്ക് ചുറ്റുമൊരു കോട്ടയായിരിക്കണമേ.

കര്‍ത്താവായ യേശുവേ സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തു നില്ക്കുവാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും എന്നെ ധരിപ്പിക്കണേ. കര്‍ത്താവായ യേശുവേ എന്റെ വഴികളില്‍ എന്നെ കാത്തുപരിപാലിക്കാന്‍ അവിടുന്ന് തന്റെ ദൂതന്മാരോ കല്പിക്കണമേ. സ്വര്‍ഗ്ഗസ്ഥനായ പിതാവേ ഇന്നേ ദിവസം എന്നെ എല്ലാവിധ ആപത്തപകടങ്ങളില്‍ നിന്നും ദു:ഖ ദുരിതങ്ങളില്‍ നിന്നും രോഗപീഡകളില്‍ നിന്നും കാത്തുകൊള്ളണമേ.

പരിശുദ്ധാത്മാവേ അങ്ങേ അഭിഷേകത്താലും വചനത്തോടുള്ള ദാഹത്താലും എന്നെ നിറയ്ക്കണമേ ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.