മതപരിവര്‍ത്തനാരോപണം; ബിഷപ് ജെറാള്‍ഡ് അല്‍മേഡയ്ക്കും സന്യാസിനിക്കും ജാമ്യം

ജബല്‍പ്പൂര്‍: ജബല്‍പ്പൂര്‍ ബിഷപ് ജെറാള്‍ഡ് അല്‍മെഡയ്ക്കും സന്യാസിനിക്കും കോടതി ജാമ്യംഅനുവദിച്ചു. സഭയുടെ കീഴിലുള്ള ആശാകിരണ്‍ അനാഥാലയത്തിലെ കുട്ടികളെ ക്രൈസ്തവവിശ്വാസത്തിലേക്ക് ചേര്‍ക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ബിഷപ്പിനും സന്യാസിനിക്കും എതിരെയുളള കേസ്.

എന്നാല്‍ മതപരിവര്‍ത്തനത്തിന് വിധേയരായവരെന്ന് കരുതപ്പെടുന്ന വ്യക്തികളാരും പരാതി നല്കാത്ത സാഹചര്യത്തിലാണ് മധ്യപ്രദേശ് ഹൈക്കോടതി ജാമ്യംഅനുവദിച്ചത്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കനുംഗോയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തതെന്നാണ് പറയപ്പെടുന്നത്.

മതപരിവര്‍ത്തനം നടത്തിയെന്ന ആരോപണം തെളിയിക്കാന്‍ പോലീസിന് സാധിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.