നിങ്ങളുടെ മാമ്മോദീസായെക്കുറിച്ച് ഇക്കാര്യങ്ങള്‍ അറിയാമോ?

ഭൂരിപക്ഷം കത്തോലിക്കര്‍ക്കും തങ്ങളുടെ മാമ്മോദീസായെക്കുറിച്ച് വേണ്ടത്ര അറിവില്ല. കാരണം ഓര്‍മ്മ മുളയ്ക്കുന്ന പ്രായത്തിന് മുമ്പേയാണ് നമ്മളില്‍ പലരുടെയും മാമ്മോദീസാ നടന്നിരിക്കുന്നത്. എങ്കിലും ആഗ്രഹമുണ്ടെങ്കില്‍ നമുക്ക് സ്വന്തം മാമ്മോദീസായെക്കുറിച്ച് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.

ചില ചോദ്യങ്ങള്‍ ചോദിക്കട്ടെ.

എവിടെയാണ് നിങ്ങളുടെ മാമ്മോദീസാ നടന്നത്? മാമ്മോദീസാ സ്വീകരിച്ചപ്പോള്‍ നിങ്ങള്‍ക്ക് എത്ര ദിവസം പ്രായമുണ്ടായിരുന്നു. അല്ലെങ്കില്‍ മാമ്മോദീസാ സ്വീകരിച്ച തീയതി കൃത്യമായി പറയാന്‍ കഴിയുമോ, നിങ്ങളെ മാമ്മോദീസാ മുക്കിയ വൈദികന്റെ പേര് അറിയാമോ.. നിങ്ങളുടെ ജ്ഞാനസ്‌നാനമാതാപിതാക്കള്‍ ആരെല്ലാമായിരുന്നു?

ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം അറിയാമെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ജ്ഞാനസ്‌നാനത്തെ വളരെ ഗൗരവത്തില്‍ കണ്ടിട്ടുണ്ട് എന്നാണര്‍ത്ഥം. ഇക്കാര്യങ്ങള്‍ ഇതുവരെയും അറിയില്ലെങ്കില്‍ ഇവ അറിയാനുള്ള സാഹചര്യങ്ങളുണ്ടോയെന്ന് അന്വേഷിക്കുക. അവ ശേഖരിച്ചുവയ്ക്കുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.