മാമ്മോദീസാ നല്കാന്‍ ആര്‍ക്ക് കഴിയും?

ആര്‍ക്കും എളുപ്പം പറയാന്‍ കഴിയുന്ന മറുപടിയാണ് ഈ ചോദ്യത്തിന്റേത്. പുരോഹിതര്ക്കും മെത്രാന്മാര്‍ക്കുമാണ് അതിനുള്ള അധികാരം. സാധാരണയായി അവരാണ് മാമ്മോദീസാ ചടങ്ങുകളുടെ കാര്‍മ്മികരും. എന്നാല്‍ അത്യാവശ്യസന്ദര്‍ഭങ്ങളില്‍ ഏതു വ്യക്തിക്കും മാമ്മോദീസാ സ്വീകരിച്ചിട്ടില്ലാത്ത വ്യക്തികള്‍ക്കുപോലും മാമ്മോദീസാ നല്കാന്‍ കഴിയും.

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തില്‍ അതേക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്:

അത്യാവശ്യസന്ദര്‍ഭത്തില്‍ ഏതു വ്യക്തിക്കും മാമ്മോദീസാ സ്വീകരിച്ചിട്ടില്ലാത്തവര്‍ക്കുപോലും അയാള്‍ക്ക് ആവശ്യമായ നിയോഗമുണ്ടെങ്കില്‍ ത്രീത്വനാമവാക്യം ഉപയോഗിച്ച് മാമ്മോദീസാ നല്കാം. ആവശ്യമായ നിയോഗം എന്നതു സഭ മാമ്മോദീസ നല്കുമ്പോള്‍ ചെയ്യുന്നതെന്തോ അതു ചെയ്യാന്‍ ആഗ്രഹിക്കുക എന്നതാണ്. ഈ സാധ്യതയുടെ കാരണം സഭ കാണുന്നത് ദൈവത്തിന്റെ സാര്‍വത്രിക രക്ഷാകര ഹിതത്തിലും രക്ഷയ്ക്ക് മാമ്മോദീസാ അത്യാവശ്യമാണെന്ന വസ്തുതയിലും ആണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.