തിങ്കളാഴ്ചകളിലെ മടുപ്പുനീക്കാം, ഈ വചനങ്ങള്‍ ഹൃദിസ്ഥമാക്കൂ

തിങ്കളാഴ്ച എന്ന് കേള്‍ക്കുമ്പോള്‍ പലര്‍ക്കും സ്വഭാവികമായും മടുപ്പുതോന്നാറുണ്ട്. ഞായറാഴ്ചയുടെ അലസത കൂടെ കൊണ്ടുനടക്കുന്നതുകൊണ്ട് സംഭവിക്കുന്നതാണ് ഇത്. ചിലര്‍ക്കത് വിഷാദം പോലെയാണ്. എന്നാല്‍ തിങ്കളാഴ്ചയെ പ്രസരിപ്പോടെ സ്വീകരിക്കാന്‍ ഒരു എളുപ്പവഴിയുണ്ട്. വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കുന്നതാണ് അത്. ഈ വചനങ്ങള്‍ മനപ്പാഠമാക്കി തിങ്കളാഴ്ചകളെ ഊര്‍ജ്ജ്വസ്വലമായി സ്വീകരിക്കൂ…

കര്‍ത്താവ് അരുളിച്ചെയുന്നു, നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി. അപ്പോള്‍ നിങ്ങള്‍ എന്നെ വിളിച്ചപേക്ഷിക്കും. എന്റെ അടുക്കല്‍വന്ന് പ്രാര്‍ത്ഥിക്കും. ഞാന്‍ നിങ്ങളുടെ പ്രാര്‍ത്ഥന ശ്രവിക്കും. നിങ്ങള്‍ എന്നെ അന്വേഷിക്കും. പൂര്‍ണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെത്തും. (ജെറമിയ 29:11-13)

കര്‍ത്താവേ ഞങ്ങളോട് കരുണയുണ്ടാകണമേ, ഞങ്ങള്‍ അങ്ങേയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ഓരോ പ്രഭാതത്തിലും ഞങ്ങളുടെ കരവും കഷ്ടതയുടെ കാലത്ത് ഞങ്ങളുടെ രക്ഷയുമായിരിക്കണമേ.( ഏശയ്യ 33:2)

അവിടുന്ന് മാത്രമാണ് എന്റെ അഭയശിലയും കോട്ടയും. എനിക്ക് കുലുക്കം തട്ടുകയില്ല. എന്റെ മോചനവും മഹിമയും ദൈവത്തിലാണ്.( സങ്കീ 62:6-7)

അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍. ഞാന്‍ന ിങ്ങളെ ആശ്വസിപ്പിക്കാം. ( വിശുദ്ധ മത്തായ 11 28-29

കര്‍ത്താവില്‍ നിങ്ങളുടെ ജോലി നിഷ്ഫലമല്ലെന്ന് ബോധ്യപ്പെട്ട് അവിടുത്തെ ജോലിയില്‍ സദാ അഭിവൃദ്ധി പ്രാപിച്ച് സ്ഥിരചിത്തരും അചഞ്ചലരുമായിരിക്കുവിന്‍.( 1 കൊറീ 15:58)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
1 Comment
  1. Dolly John says

    Good message

Leave A Reply

Your email address will not be published.