ഇന്ത്യയെക്കുറിച്ച് ബൈബിളില്‍ പരാമര്‍ശമുണ്ടോ?

ഈ തലവാചകം വായിക്കുമ്പോള്‍ പലരുടെയും ഉള്ളില്‍ വരുന്ന മറുപടി ഇല്ല എന്നുതന്നെയാവാം. കാരണം ബൈബിളില്‍ എങ്ങനെയാണ് ഇന്ത്യയെക്കുറിച്ച്ച്ചുള്ള പരാമര്‍ശം വരുന്നത് എന്നാണ് അവരുടെ വിചാരം. പക്ഷേ ആ ചിന്ത തെറ്റാണ്. വിശുദ്ധ ഗ്രന്ഥത്തില്‍ ഇന്ത്യയെക്കുറിച്ച്പരാമര്‍ശമുണ്ട്. പഴയ നിയമ പുസ്തകങ്ങളിലാണ് ഈ പരാമര്‍ശങ്ങളുള്ളത്.

1 മക്കബായര്‍ 6: 37 ല്‍ ഇങ്ങനെ നാം വായിക്കുന്നു, ഓരോ ആനയുടെയും പുറത്തു തടികൊണ്ടുള്ള സുശക്തവും മറയ്ക്കപ്പെട്ടിരുന്നതുമായ അമ്പാരി ഉണ്ടായിരുന്നു…. ഇന്ത്യാക്കാരനായ പാപ്പാനും ഉണ്ടായിരുന്നു.

എസ്‌തേര്‍ പുസ്തകമാണ് ഇക്കാര്യത്തില്‍ സൂചന നല്കുന്ന മറ്റൊരു പഴയനിയമ ഗ്രന്ഥം. എസ്‌തേര്‍ 1: 1 ല്‍ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യമുതല്‍ എത്യോപ്യവരെയുള്ള നൂറ്റിയിരുപത്തിയേഴ് പ്രവിശ്യകള്‍ ഭരിച്ചിരുന്ന അഹസ്വേരൂസ് രാജാവ് തലസ്ഥാനമായ സൂസായിലെ സിംഹാസനത്തില്‍ വാഴുമ്പോള്‍ തന്റെ മൂന്നാംഭരണവര്‍ഷം തന്റെ സകല പ്രഭുക്കന്മാര്‍ക്കും സേവകന്മാര്‍ക്കും പേര്‍ഷ്യയിലെയും മേദിയായിലെയും സേനാധിപന്മാര്‍ക്കും പ്രവിശ്യകളിലെ പ്രഭുക്കന്മാര്‍ക്കും നാടുവാഴികള്‍ക്കും ഒരു വിരുന്ന് നല്കി.


യഹൂദരെ നശിപ്പിക്കാന്‍ കല്പന എന്ന 13 ാം അധ്യായത്തിന്റെ ഒന്നാം വാക്യം ഇങ്ങനെയാണ്. കത്തിന്റെ പകര്‍പ്പ്, അഹസ്വേരൂസ് മഹാരാജാവ് ഇന്ത്യയില്‍ എത്യോപ്യവരെയുള്ള നൂറ്റിയിരുപത്തിയേഴ് പ്രവിശ്യകളിലെ ഭരണാധിപന്മാര്‍ക്കും അവരുടെ കീഴിലുള്ള നാടുവാഴികള്‍ക്കും എഴുതുന്നത്.


എട്ടാം അധ്യായത്തിലെ യഹൂദര്‍ക്ക് സംരക്ഷണം എന്ന അധ്യായത്തിലെ 9 ാം വാക്യം ഇപ്രകാരമാണ്.
അക്കാലത്ത് മൂന്നാംമാസം -സിവാന്‍മാസം- ഇരുപത്തിമൂന്നാം ദിവസം രാജാവിന്റെ എഴുത്തുകാരെ വിളിച്ചുവരുത്തി ഇന്ത്യമുതല്‍ എത്യോപ്യവരെയുള്ള നൂറ്റിയിരുപത്തിയേഴ് പ്രവിശ്യകളിലെ ഭരണാധിപന്മാര്‍ക്കും ദേശാധിപതികള്‍ക്കും പ്രഭുക്കന്മാര്‍ക്കും യഹൂദരെ സംബന്ധിച്ചു മൊര്‍ദെക്കായ് കല്പിച്ചതൊക്കെയും അനുസരിച്ച് ഒരു കല്പന എഴുതി അയച്ചു

.
എസ്‌തേറിന്റെ പുസതകം 16 ാം അധ്യായം രാജശാസനം എന്ന ശീര്‍ഷകത്തിലും ഇന്ത്യയെക്കുറിച്ചു പരാമര്‍ശമുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.