ബൈബിളിലെ അസാധാരണങ്ങളായ ഗര്‍ഭധാരണങ്ങള്‍

ബൈബിളിന്റെ ഏടുകളിലൂടെ കടന്നുപോകുമ്പോള്‍ നാം തിരിച്ചറിയുന്ന ഒരു കാര്യമുണ്ട.ഒന്നിലധികം അസാധാരണമായ ഗര്‍ഭധാരണങ്ങളുടെ കഥകള്‍ കൂടി ബൈബിള്‍ പറയുന്നുണ്ട്.

പരിശുദ്ധ അമ്മ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായതാണ് ഇതുസംബന്ധിച്ച് പറയുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത്. മറ്റൊന്ന് എലിസബത്തിന്റെ ഗര്‍ഭധാരണമാണ്. എലിസബത്തും ഭര്‍ത്താവ് സക്കറിയായും പ്രായം കവിഞ്ഞവരും കുട്ടികളില്ലാത്തവരുമായിരുന്നു. എങ്കിലും അവര്‍ക്കും ദൈവികപദ്ധതിപ്രകാരം കുട്ടികളുണ്ടാകുന്നു. ഇത് പുതിയ നിയമത്തിലെ കാര്യമാണെങ്കില്‍ പഴയനിയമത്തിലുമുണ്ട് ഇതുപോലെയുള്ള അസാധാരണ ഗര്‍ഭധാരണങ്ങള്‍. സാറ അബ്രഹാം ദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചത് ഇത്തരമൊരു പശ്ചാത്തലത്തിലാണ് നാം കാണേണ്ടത്. 99 ഉം 90 ഉം പ്രായമായിരുന്നു ഈ ദമ്പതികള്‍ക്ക് ആ സമയത്ത് ഉണ്ടായിരുന്നത്. റബേക്കയാണ് മറ്റൊരു ഉദാഹരണം. ഗര്‍ഭം ധരിക്കാന്‍ കഴിവില്ലാത്തവളായിരുന്നു റബേക്ക. എങ്കിലും റബേക്കയ്ക്കും കുഞ്ഞുണ്ടാകുന്നു. സാംസണ്‍ന്റെ അമ്മയുടെ പേര് വിശുദ്ധ ഗ്രന്ഥം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും സാംസണ്‍ന്റെ ജനനവും അസാധാരണമായ വിധത്തിലുളളതായിരുന്നു.

ദൈവത്തിന് ഒന്നും അസാധ്യമല്ല എന്നാണ് ഈ സംഭവങ്ങളെല്ലാം നമ്മോട് പറയുന്നത്. ദൈവത്തില്‍ ആശ്രയിക്കുക. ദൈവം നമുക്ക് എല്ലാം സാധിച്ചുതരും എന്ന് ഉറച്ചുവിശ്വസിക്കുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.