പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ ദു:ഖിതരായി കഴിയുന്നവര്‍ക്കാശ്വാസമായി ഇതാ ചില തിരുവചനങ്ങള്‍

പ്രിയപ്പെട്ടവരുടെ വേര്‍പാടിന്റെ വേദന അനുഭവിച്ചവര്‍ക്കേ മനസ്സിലാവൂ. ഉളളുകലക്കുന്ന,നെഞ്ച് കീറുന്ന അനുഭവമാണ് ്അത് സമ്മാനിക്കുന്നത്. പെട്ടെന്നൊരു ദിവസം ഇല്ലാതാകുന്ന വേദനയല്ല അത്. ഉമിത്തീയെന്നപോലെ അത് മാസങ്ങളും ചിലപ്പോള്‍ വര്‍ഷങ്ങളും വരെ നീണ്ടുനിന്നുവെന്നിരിക്കും.മ ാനുഷികമായി ഈ സങ്കടത്തെ നമുക്ക നേരിടാനാവില്ല, അതിജീവിക്കാനുമാവില്ല. ഈവേദനയെ മറികടക്കാന്‍ നമ്മെ ഏറെ സഹായിക്കുന്നത് തിരുവചനമാണ്. ദൈവത്തിലുള്ള ആശ്രയത്വമാണ്, ശരണപ്പെടലാണ്. ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്കെല്ലാം ആശ്വാസകരമായ ചില തിരുവചനങ്ങള്‍ ചുവടെ കൊടുക്കുന്നു.

മരണത്തിന്റെ നിഴല്‍വീണ താഴ് വരയിലൂടെയാണ് ഞാന്‍ നടക്കുന്നതെങ്കിലും അവിടന്ന് കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല. അങ്ങയുടെ ഊന്നുവടിയും ദണ്ഡും എനിക്ക് ഉറപ്പേകുന്നു.( സങ്കീ 23:4)

എന്റെ ശരീരവും മനസ്സും ക്ഷീണിച്ചുപോയേക്കാം. എന്നാല്‍ ദൈവമാണ് എന്റെ ഓഹരി( സങ്കീ 73:26)

സ്ത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു നിങ്ങള്‍ കരയുകയും വിലപിക്കുകയും ചെയ്യും.എന്നാല്‍ ലോകം സന്തോഷി്കകും. നിങ്ങള്‍ ദു:ഖിതരാകും. എന്നാല്‍ നിങ്ങളുടെ ദു:ഖം സന്തോഷമായി മാറും( യോഹ 16:20,22)

ഈ ദാസന് അങ്ങ് നല്കിയ വാഗ്ദാനമനുസരിച്ച് അങ്ങയുടെ കാരുണ്യം എന്നെ ആശ്വസിപ്പിക്കട്ടെ( സങ്കീ 119:76)

നമുക്ക് വെളിപെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസ്സാരമാണെന്ന് ഞാന്‍ കരുതുന്നു.( റോമ 8:18)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.