മോഷണംപോയ പത്താം നൂറ്റാണ്ടിലെബൈബിള്‍ കയ്യെഴുത്തുപ്രതി തിരികെകിട്ടി. ഒന്നാം ലോകമഹായുദ്ധകാലത്ത് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് മൊണാസ്ട്രിയില്‍ സൂക്ഷിച്ചിരുന്ന ബൈബിള്‍ കയ്യെഴുത്തുപ്രതിയാണ് മോഷണംപോയത്.
2019 മുതല്‍ ഇത് തിരികെ കിട്ടാന്‍വേണ്ടിയുളള അന്വേഷണം ആരംഭിച്ചിരുന്നു.ബൈബിള്‍ മ്യൂസിയത്തിന്റെ നിരന്തരമായ അന്വേഷണത്തിന് ഒടുവിലാണ് കൈയെഴുത്തുപ്രതിലഭിച്ചത്. ഗ്രീക്ക് ഭാഷയില്‍ എഴുതിയ നാലു സുവിശേഷങ്ങളുടെ കയ്യെഴുത്തുപ്രതിയാണ് നഷ്ടമായത്.
ഇത് മോഷണം പോയതായിരിക്കാമെന്ന് റിലീജിയസ് സ്കോളര്‍ ഗ്രെഗ് പോള്‍സണ്‍ അഭിപ്രായപ്പെട്ടിരുന്നു.