ഡോ. ദീപക് വലേറിയന്‍ ഡല്‍ഹി സഹായമെത്രാനായി അഭിഷിക്തനായി

ന്യൂഡല്‍ഹി: ഡല്‍ഹി അതിരൂപത സഹായമെത്രാനായി ഡോ. ദീപക് വലേറിയന്‍ തോറോ അഭിഷിക്തനായി. ഡല്‍ഹി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് ഡോ. വിന്‍സെന്റ് എം കോണ്‍സെസാവോ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഡല്‍ഹി അതിരൂപതാധ്യക്ഷന്‍ ഡോ. അനില്‍ ജെ കൂട്ടോ, ഷിംല ഛണ്ഡിഗഡ് ബിഷപ് ഡോ ഇഗേനഷ്യസ് മസ്‌കരാനസ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍,ജസ്റ്റീസ് കുര്യന്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

കര്‍ണ്ണാടക ചിക്കമഗഌരൂ സ്വദേശിയായ ബിഷപ് ഡോ. ദീപക് വലേറിയന്‍ മുസാഫര്‍പൂര്‍ രൂപതയുടെ കീഴിലാണ് സേവനം അനുഷ്ഠിച്ചിരുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.