നന്മയുടെ നാവ് ആകേണ്ടവരുടെ മൗനം മയക്കുമരുന്ന് മേഖലയ്ക്ക് ശക്തി പകരുന്നു: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

കുറവിലങ്ങാട്: നന്മയുടെ നാവ് ആകേണ്ടവരുടെ മൗനം മയക്കുമരുന്ന് മേഖലയ്ക്ക് ശക്തിപകരുന്നുവെന്ന് പാലാരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. മയക്കുമരുന്നിനെതിരെ ആത്മീയ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മയക്കു മരുന്ന് എന്ന തിന്മ സംഘടിതമാണ്. ഈ തിന്മ കുറയ്ക്കാനാവാണം, നന്മ കൊണ്ട് തിന്മയെ ജയിക്കണം. ഈ തിന്മയ്‌ക്കെതിരെയുള്ള തിരിച്ചറിവ് പ്രതിരോധമാക്കണം.മയക്കുമരുന്നില്‍നിന്ന് മക്കളെയുംലോകത്തെയും രക്ഷിക്കാന്‍ ഹൃദയക്കണ്ണുകള്‍ തുറക്കണം വിഷംകലര്‍ന്ന ഭക്ഷണത്തെക്കാള്‍ ഉപദ്രവമാണ് മയക്കുമരുന്ന്

.പരിശുദ്ധമായ ഇന്ത്യയെന്ന രാജ്യത്തിന്റെ ധാര്‍മ്മികശക്തിയുടെ ഒഴുക്കില്‍ ക്രൈസ്തവര്‍ക്ക് നിര്‍ണ്ണായകമായ സ്ഥാനമുണ്ട്.മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.

കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടനദേവാലയത്തിലെഎട്ടുനോമ്പാചരണത്തിന്റെ സമാപനദിനത്തില്‍ വിശുദ്ധകുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു മാര്‍ ജോസഫ്കല്ലറങ്ങാട്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.