ബിഷപ് സൈമണ്‍ കായിപ്പുറത്തിന്റെ സംസ്‌കാരം ഇന്ന്


ബാലസോര്‍: ഒഡീഷയിലെ ബാലസോര്‍ രൂപതാധ്യക്ഷനായിരുന്ന അന്തരിച്ച ബിഷപ് സൈമണ്‍ കായിപ്പുറത്തിന്റെ സംസ്‌കാരശുശ്രൂഷകള്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബാലസോര്‍ ക്രിസ്തുരാജ കത്തീഡ്രലില്‍ നടക്കും.

കോട്ടയം അതിരുപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, അതിരൂപത പ്രതിനിധികള്‍, ബിഷപ് കായിപ്പുറത്തിന്റെ മാതൃഇടവകയിലെ വികാരി ഫാ. റെജി കൊച്ചുപറമ്പില്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ ബാലസോറില്‍ എത്തിയിട്ടുണ്ട്.

തിങ്കളാഴ്ച ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്നായിരുന്നു ബിഷപ് സൈമണ്‍ന്‍റെ അപ്രതീക്ഷിത ദേഹവിയോഗം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.