പ്രാര്‍ത്ഥനയില്‍ ശരീരത്തിനുള്ള പങ്കിനെക്കുറിച്ചറിയാമോ?

പ്രാര്‍ത്ഥന ഒരു ആത്മീയകാര്യമാണെങ്കിലും അതില്‍ ശരീരത്തിനുള്ള പങ്കിനെക്കുറിച്ച് വിസ്മരിക്കാനാവില്ല. ഓരോ പ്രാര്‍ത്ഥനയിലും ശരീരവും പങ്കെടുക്കുന്നുണ്ട്.

വിശുദ്ധ ബലിയിലെ ചില ശാരീരിക നിലയെക്കുറിച്ചോര്‍മ്മിക്കുക. നാം അവിടെ മുട്ടുകുത്തുന്നുണ്ട്. നില്ക്കുന്നുണ്ട്, ഇരിക്കുന്നുണ്ട്. ഇങ്ങനെ ഓരോ പ്രാര്‍ത്ഥനയിലും ശരീരവും പ്രധാനപ്പെട്ട ഘടകമായി മാറുന്നുണ്ട്. ഒരേ സമയം ശരീരവും മനസ്സും പങ്കെടുക്കുന്ന കര്‍മ്മമാണ് പ്രാര്‍ത്ഥനയെന്ന് നമുക്ക് വേണമെങ്കില്‍ പറയാം.

ഈശോ സ്വര്‍ഗ്ഗത്തിലേക്ക് കണ്ണുകളുയര്‍ത്തിയെന്ന് നാം വായിക്കുന്നു. സ്വര്‍ഗ്ഗത്തിലേക്ക് കണ്ണുകളുയര്‍ത്തുക എന്നത് ഒരു പ്രാര്‍ത്ഥനയാണ്. മോശ കൈകള്‍ വിരിച്ചുപിടിച്ചുപ്രാര്‍ത്ഥിച്ചതായി നാം വായിക്കുന്നു. ഇത് പ്രാര്‍ത്ഥനയില്‍ ശരീരത്തിനുളള പ്രാധാന്യം വ്യക്തമാക്കുന്നു.

ഇനി ജപമാല പ്രാര്‍ത്ഥനയുടെ കാര്യം നോക്കൂ. അതില്‍ നമ്മുടെ വിരലുകള്‍ ഓരോ ജപമണികളിലൂടെയും സഞ്ചരിക്കുന്നു. നാവ് ഉപയോഗിക്കുന്നു. മനസ്സ് കൊടുത്താണ് നാം പ്രാര്‍ത്ഥിക്കുന്നത് ചുണ്ടുകളും നാവും പ്രാര്‍ത്ഥനയിലെ നമ്മുടെ ദാസരാണ്. അതുകൊണ്ട് മനസ്സു മാത്രമുണ്ടായാല്‍ മതി പ്രാര്‍ത്ഥനയ്ക്ക് എന്ന് ആരും വിചാരിക്കരുത്. മനസ് പ്രധാനപ്പെട്ടകാര്യമാണ് എന്നത് സത്യം. പക്ഷേ അതിനൊപ്പം ശരീരത്തിനും പ്രാര്‍ത്ഥനയില്‍ പ്രാധാന്യമുണ്ട്.

ചുരുക്കത്തില്‍ ശരീരം, മനസ്സ്, ആത്മാവ് എന്നിവ മൂന്നും ഒരുപോലെ പങ്കെടുക്കുകയും പങ്കുചേരുകയും ചെയ്യുന്ന ഉത്തമമായ പ്രവൃത്തിയാണ് പ്രാര്‍ത്ഥന. നമ്മുടെ ശരീരം ദൈവം തന്ന ദാനമാണ്. അവയവങ്ങളും. അതുകൊണ്ട് ശരീരവും മനസ്സും ആത്മാവും കൊടുത്ത് പ്രാര്‍തഥിക്കാന്‍ നാം ഇനിയെങ്കിലും മറക്കരുത്.

അതായത് ഇരിക്കേണ്ടപ്പോള്‍ ഇരുന്നും മുട്ടുകുത്തേണ്ടപ്പോള്‍ മുട്ടുകുത്തിയും നില്‌ക്കേണ്ടപ്പോള്‍ നിന്നും കൈവിരിച്ചുപിടിക്കേണ്ടപ്പോള്‍ കൈവിരിച്ചുപിടിച്ചും പ്രാര്‍ത്ഥിക്കണമെന്ന്..മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.