മെഡ്ജുഗോറി: മൂന്നു വൈദികരും ആറു കന്യാസ്ത്രീകളും ഉള്‍പ്പടെ 12 തീര്‍ത്ഥാടകര്‍ ബസ് അപകടത്തില്‍ കൊല്ലപ്പെട്ടു

മെഡ്ജുഗോറി:മെഡ്ജുഗോറി തീര്‍ത്ഥാടകരായ 12 പോളീഷുകാര്‍ ബസപകടത്തില്‍കൊല്ലപ്പെട്ടു. ഇതില്‍ മൂന്നു വൈദികരും ആറു കന്യാസ്ത്രീകളും ഉള്‍പ്പെടുന്നു. 31 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ബ്രദര്‍ഹുഡ് ഓഫ് സെന്റ് ജോസഫ് കാത്തലിക് ഗ്രൂപ്പ്‌സംഘടിപ്പിച്ച തീര്‍ത്ഥാടനമായിരുന്നു ഇത്. പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു അപകടം..

ഇന്നലെ യാമപ്രാര്‍ത്ഥനയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തീര്‍ത്ഥാടകരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ ആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

മരിയന്‍ പ്രത്യകഷീകരണം നടന്നതായി അവകാശപ്പെടുന്ന സ്ഥലമാണ് മെഡ്ജുഗോറി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.