ഫ്രഞ്ചു മിഷനറിമാരുടെ നാമകരണനടപടികള്‍ക്ക് അരുണാച്ചല്‍പ്രദേശില്‍ തുടക്കം

തേസു: 165 വര്‍ഷങ്ങള്‍ക്ക് മുമ്പ് അരുണാച്ചലില്‍ വച്ച് രക്തസാക്ഷിത്വം വരിച്ച രണ്ടു ഫ്രഞ്ചു മിഷനറിമാരുടെ നാമകരണനടപടികള്‍ക്ക് രൂപതാതലത്തില്‍ തുടക്കം കുറിച്ചു. ഫാ. നിക്കോളാസ് മൈക്കലിന്റെയും ഫാ. അഗസ്റ്റ്യന്‍ ബൗറിയുടെയും നാമകരണനടപടികളാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.

ശനിയാഴ്ച സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ വച്ചാണ് വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തി ഉദ്ഘാടനം ചെയ്യപ്പെട്ടത്. മിയാവോ രൂപതാധ്യക്ഷന്‍ ബിഷപ് ജോര്‍ജ് പള്ളിപ്പറമ്പിലിന്റെ നേതൃത്വ്ത്തിലാണ് നാമകരണനടപടികള്‍ പുരോഗമിക്കുന്നത്.

അരുണാച്ചലിലെ സഭയെ സംബന്ധിച്ച് ഇന്നേ ദിവസം വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം വിശുദ്ധ ബലിക്കിടയിലെ സന്ദേശത്തില്‍ പറഞ്ഞു നമ്മുടെ മണ്ണില്‍ രക്തം ചൊരിഞ്ഞ ഈ രണ്ടു പുണ്യാത്മാക്കളും ഉടന്‍ തന്നെ ഫലം നല്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

1854 ല്‍ ടിബറ്റിലേക്കുള്ള യാത്രയ്ക്കിടയില്‍ ചൈനാ അതിര്‍ത്തിയില്‍ വച്ചാണ് ഫാ. നിക്കോളാസും ഫാ. അഗസ്റ്റ്യനും കൊല്ലപ്പെട്ടതും. അരുണാച്ചല്‍ പ്രദേശില്‍ നിന്നുള്ള ആദ്യ വിശുദ്ധരായിരിക്കും ഇവര്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.