സഭയിലെ പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും കാരണം ദൈവത്തെ നിഷേധിക്കുന്നത്: കര്‍ദിനാള്‍ മുള്ളര്‍

ഫിനീക്‌സ്: ഇന്ന് കത്തോലിക്കാസഭ നേരിടുന്ന എല്ലാ പ്രതിസന്ധികളുംകടന്നുവരുന്നത് സഭയ്ക്കുള്ളില്‍ നിന്ന് തന്നെയാണെന്നും ദൈവത്തെയും സഭാപ്രബോധനങ്ങളെയും വിശ്വാസത്തെയും നിഷേധിക്കുകയും അവഗണിക്കുകയും ചെയ്യുന്നതാണ് അതിന് കാരണമെന്നും കര്‍ദിനാള്‍ മുള്ളര്‍.

സഭയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മനുഷ്യനിര്‍മ്മിതമാണ്. ദൈവത്തെക്കൂടാതെയുള്ള ജീവിതമാണ് വ്യക്തികള്‍ സ്വീകരിക്കുന്നത്. ലോകത്തിന്റെ അരൂപികളെയാണ് നമ്മള്‍ സ്വീകരിക്കുന്നത്. ദൈവാത്മാവിനെയല്ല.

ഇന്ന് സഭയ്ക്കുള്ളില്‍ തന്നെയുള്ള ആളുകള്‍ വിശ്വാസപ്രമാണങ്ങള്‍ കൂടാതെ ജീവിക്കുന്നവരാണ്. അവര്‍ക്ക് കൂദാശകളില്ല. കര്‍ദിനാള്‍ മുള്ളര്‍ പറഞ്ഞു. വിശ്വാസതിരുസംഘത്തിന്റെ മുന്‍ തലവനാണ് കര്‍ദിനാള്‍ മുള്ളര്‍. ദൈവമാതൃത്വതിരുനാളില്‍ വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

ക്രൈസ്തവരെന്ന നിലയില്‍ നാം ജീവിതത്തിന്റെ സംഗീതത്തെക്കുറിച്ച് അവബോധമുള്ളവരായിരിക്കണം. രക്ഷിക്കപ്പെട്ടതിനെയോര്‍ത്ത് നമ്മുടെ ഹൃദയങ്ങളില്‍ നന്ദിയുണ്ടായിരിക്കണം. വിദ്വേഷത്തിനും വെറുപ്പിനും പകരം പ്രത്യാശയുണ്ടായിരിക്കണം.

ദൈവം നിത്യനാണ്. ലോകത്തിന്റെ നിയമങ്ങള്‍ കൊണ്ട് അവിടുത്തെ മാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.